Friday 19 February 2021

ഈ ലോകത്തോട് വിടപറയുന്ന സുന്ദര നിമിഷം....!!!!


 

         ചിതറിത്തെറിച്ച മോഹങ്ങളിലൂടെ, അതിന്റെ ആഗ്രഹങ്ങളിലൂടെ സഞ്ചരിച ആ ജീവന്റെ ഒടുവിലെ നിമിഷങ്ങൾ  എങ്ങനെയായിരിക്കും എന്ന് സ്വപ്‌നങ്ങൾ കാണാൻ നാം എന്തിന് മടിക്കണം? ആരൊക്കെ വരും ചലനമറ്റ ആ ശരീരത്തെ കാണാൻ..... ഓടികൂടിയ പലരും അടക്കം പറഞ്ഞു എന്നും പുഞ്ചിരിച്ചിരുന്ന ആ മുഖം ഇന്നും പുഞ്ചിരിച്ചുതന്നെ, മറ്റുചിലർ പറഞ്ഞു കഷ്ട്ടക്കാലം വിധി കവർന്നെടുത്തു അല്ലാതെ എന്ത് പറയാൻ... പലരും മാറി മാറി ത്തിക്കി തിരക്കി ആ ചലനമറ്റ ശരീരത്തെ സഹദാപത്തോടെ ഒന്ന് നോക്കി പുറകിലേക്ക്  മറഞ്ഞു. ഒടുവിലെ യാത്രക്ക് മാറ്റ്കൂട്ടാൻ സഹപാടികൾ സാഹചാരികൾ എല്ലാം ഒന്നിച്ചപ്പോൾ പുഞ്ചിരിതൂകിയ മുഖം കാണാൻ സാധിക്കാതെ ദിക്കുകൾക്കപ്പുറം ആ പ്രവാസിക്കൂട്ടവും പ്രാർഥനകൾ സമ്മാനിച്ചു അവരരവരുടെ ജോലിയിൽ മുഴുകി,
മറ്റ് ചിലർ കണ്ട് നിൽക്കാൻ മനസ്സ് അനുവദിക്കില്ല എന്ന കാരണത്താൽ അകലം പാലിച്ചു.

          


       മുറ്റത്തെ മൂവാണ്ടനും ചാമ്പക്കയും പുൽനാമ്പുകളും ആടിത്തിമിർത്ത കാട്ടാറുകളും വയൽവരമ്പും ഒരുനിമിഷമെങ്കിലും നിഛലമായി. ഇനി എന്ന് എപ്പോൾ എന്ന ചോദ്യത്തിനു പ്രസക്തിയില്ല വരാനിരിക്കുന്ന നാളേക്ക് വേണ്ടി എന്തുണ്ട് ? അനീതിയുടെ ചവറ്റുകൊട്ടയായ ഭൂമിയിൽ പകരം വെക്കാൻ പുതിയ പുതിയ പുൽക്കൊടികൾ കണ്ണ്കൾ തുറന്നു. ചലനമറ്റ ആ ശരീരം ശക്തിയേറിയ തോളുകളിൽ പതുക്കെ പള്ളിക്കാട്ടിലേക്ക് നീങ്ങി. കാറികരയുന്ന കരച്ചിലുകൾക്ക് എന്ത് പ്രസക്തി? പള്ളിക്കാട്ടിലെ ആറടികുഴിയിലേക്ക് പ്രിയപെട്ടവരാൽ മണ്ണ് നിറക്കപ്പെട്ടു അപ്പോഴും അവസരം നഷ്ട്ടപെട്ട ചിലർ കണ്ണുകൾ നിറച്ചു അകലങ്ങളിൽ മാറ്റി നിർത്തപ്പെട്ടു... ഒടുക്കം വിജനമായ ശാന്തതയേറിയ പള്ളിക്കാട് തെക്കൻ കാറ്റിന്റെ ഇരമ്പലിൽ ഒന്നൂടെ തണുത്തു പകരം വെക്കാൻ ഇന്നവനില്ല..! അല്ലെങ്കിലും എന്തിനോ വേണ്ടി ഓടിയ ഓട്ടം ഒന്നവസാനിച്ചു എന്ന് കരുതിയാൽ മതി... എന്ത് നേടി..? തൽക്കാല ജീവിതം എന്ത് തന്നു.?
          


         നേട്ടവും കോട്ടവും വിലയിരുത്താൻ ഒരു അവസാന പരീക്ഷണം മാത്രമായ് ആ സകൽപ്പ ആത്മാവും പറന്നകന്നു... ഓർമ്മകളുടെ വെള്ളിവെളിച്ചം ആ ശരീരത്തെ കൊണ്ടുനടന്ന ചിലവസ്തുക്കളിലും ആ ശരീരം കണ്ടസാന്നിധ്യത്തിലും ചിലരിൽ ഓർമ്മകളുടെ ഓളങ്ങൾ തഴുകിയത്രേ... കുറച്ചു പേരിലെക്കിലും അതങ്ങനെ നിലനിന്നു പോന്നു .....
         
       പതിയെ പതിയെ അതും ഇല്ലാതായി കാലം പുതിയ ഓർമ്മകളോടെ അതിന്റെ സഞ്ചാരം തുടർന്ന്കൊണ്ടേയിരുന്നു.മാറ്റങ്ങൾക്ക് മാറ്റ്കൂട്ടിയ കാലം പുതുവസന്തങ്ങൾ മാറിമാറി കണ്ടു. തിരുച്ചു വരവില്ലാത്ത യാത്രയ്ക്ക് ഒരുങ്ങി പലരും വീണ്ടും തിരക്കിലായി ഓരോ ആഗ്രഹങ്ങളിലും മോഹങ്ങളിലും ചിന്തകളിലും അവർ അങ്ങനെ സ്വപ്‌നങ്ങൾ കണ്ടു...
 
   (റാഫി റിപ്പൺ )

Friday 15 May 2020

മറക്കാൻ കഴിയാത്ത സങ്കപരിവാർ ഭീകരതകൾ

ഇത് ഫഹദ് മോൻ.

ഒരു RSS സങ്കപരിവാർ പ്രവർത്തകൻ ശാഖയിൽ കിട്ടിയ ക്ലാസുകളുടെ അടിസ്ഥാനത്തിൽ വെറും 8 വയസ്സുള്ള  മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന ഈ കുരുന്നിനെ കൊന്നുതള്ളിയത് ഒരു റമദാൻ 22 നായിരുന്നു.
   

   RSS കാരൻ കൊന്നാലും പീഡിപ്പിച്ചാലും എന്ത് തെമ്മാടിതരം ചെയ്താലും മാനസിക രോഗി എന്ന പരിഗണയിൽ രക്ഷപെടലാണ് പതിവ്. ഈ കുരുന്നിനെവരെ  ക്രൂരമായി വെട്ടിക്കൊല്ലാൻ പാകത്തിന് വളർന്ന സങ്കി ആശയം എത്ര ഭയാനകമാണ്...?
   അതേ സങ്കികളാണ് രാജ്യം ഭരിക്കുന്നത് അതും നാം മറക്കാൻ പാടില്ലാത്ത മറ്റൊരു സത്യമാണ് എങ്ങനെ മറക്കും അല്ലേ?  CAA.NRC എന്നൊക്കെ പറഞ്ഞ് സങ്കികൾ അവരെ പണി നന്നായി എടുക്കുന്നുണ്ട്. ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത ഗുജറാത്ത് ഓർമയില്ലേ ? അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ ഓർമ്മയില്ലേ ? നരേന്ദ്ര മോഡി എന്നായിരുന്നു അയാളുടെ പേര്.ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഈ പറഞ്ഞ മോഡി അതെ ഇന്നത്തെ പ്രധാന മന്ത്രി.
    ഇതൊക്കെ ഈ  സംഭവവുമായി കൂട്ടി വായിക്കുന്നത് ഇതെല്ലാം ഒരൊറ്റ ആശയത്തിന്റെ ചിന്തകളിൽ ഒതുങ്ങുന്നതാണ് എന്നത് കൊണ്ട്തന്നെ.നെല്ലി കലാപം,ബാബരി മസ്ജിദ് പൊളിച്ചതും,ഗുജറാത്ത് കലാപവും, ഫഹദ് മോനെ കൊന്നതും, കൊടിഞ്ഞി ഫൈസലിനെ കൊന്നതും ഗൗരിലങ്കേഷ്, പൻസാരെ, തബ്ലീഗ് അൻസാരി,മുഹമ്മദ്‌ അഖ്ലാക്ക്,ഡൽഹി കലാപവും, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ.ഫാസിസത്തിനെതിരെ ഓർമ്മയാണ് ആദ്യ പ്രതിരോധം.ഇതൊന്നും മറക്കാൻ പാടില്ല.


നിലവിളികളില്ലാത്ത ഒരു ഫലസ്തീൻ

          നിരന്തരമായ ഇസ്രായേലിന്റെ ക്രൂരതകൾക്ക് ഇരകളാണ് ഫലസ്തീൻ ജനത. വർഷങ്ങളായി തുടർന്ന് വരുന്ന ഇസ്രായേൽ അധിനിവേശം കൊറോണ കാരണമായിട്ടായിരിക്കും ഈ വർഷം ക്രൂരതകളുടെ,വേദനകളുടെ നിലവിളികൾ ലോകജനങ്ങൾ  കേൾക്കാതിരിക്കുന്നത്...
     



           കൊറോണയുടെ കടന്ന് വരവ് പലമാറ്റങ്ങൾ ലോകത്തുണ്ടാക്കി. അത് പലവിധത്തിൽ ജനങ്ങളെ ബാധിച്ചു.ചിലർക്ക് പ്രിയപെട്ടവരെ നഷ്ടമായി മറ്റ് ചിലർക്ക് ബിസിനസും ജോലിയിലും അങ്ങനെ പറഞ്ഞാൽ തീരാത്ത പലപ്രശ്നങ്ങളും പ്രതികൂലമായി ബാധിച്ചു.മാത്രവുമല്ല നികത്താനാവാത്ത ഒരുപാട് നഷ്ട്ടങ്ങൾ സമ്മാനിച്ചു കോവിഡ് 19 എന്ന കൊറോണ  വൈറസ് ഇന്നും ലോകത്ത് തുടരുന്ന നഷ്ട്ടങ്ങൾ വരുത്തികൊണ്ടിരിക്കുന്നു.....

       

     മറ്റു ചിലർക്കാവട്ടെ കൊറോണ കുറഞ്ഞരീതിയിലെങ്കിലും അനുകൂലമായി ബാധിച്ചതായി കാണാം.അതിലൊന്ന് ഫലസ്തീനും ഗാസയും ഈ റമദാൻ മാസത്തിൽ ശാന്തമാണ് എന്നതാണ്. എത്ര വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ശാന്തത എന്നത് ചിന്തിക്കേണ്ടതുണ്ട്.എന്ത് പ്രതിസന്ധിയിലാണെങ്കിലും പെല്ലറ്റുകളും,  വെടിയുണ്ടകളും, കണ്ണിൽ ഇരുട്ട് കയറുന്ന കരിംപുകയും,വെന്തെരിയുന്ന ബോംബുകളും, ഹൃദയം പൊട്ടിപോകുന്ന പ്രിയപെട്ടവരുടെ കരച്ചിലുകളും അവിടെയില്ല ഫലസ്തീൻ ശാന്തമാണ് എന്നതാണ് സന്തോഷം തരുന്നത് .ലോകസമാധാനം നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..
     




         ഇതോടൊപ്പം അഞ്ചുകൊല്ലം മുൻപുള്ള കുറച്ച് ചിത്രങ്ങൾ ഞാൻ ചേർത്ത് വെക്കുന്നുണ്ട്. ഇസ്രായേൽ ഫലസ്തീനിന് മുകളിൽ ഉപയോഗിച്ച ഗ്യാസ് ബോംബുകളുടെ ഷെല്ലുകളിൽ ഒരു സ്ത്രീ സുന്ദരമായ ഒരു പൂന്തോട്ടം നിർമിക്കുന്ന കുറച്ച് ചിത്രങ്ങൾ... ഫലസ്തീൻ പ്രതിഷേധ നേതാവായ ബസെം അബു റഹ്മയും മറ്റ് ഇരകളേയും അനുസ്മരിക്കുന്നതിനും കൂടിയാണ് ആ സ്ത്രീ ഇ സുന്ദരമായ പൂന്തോട്ടം തീർത്തത്...ചിന്തിക്കാൻ പലതുണ്ട് സമാദാനമാണ് ലക്ഷ്യം..
    ( റാഫി റിപ്പൺ )
       


Monday 25 November 2019

നിലനിർത്താമായിരുന്ന ഓർമ്മകൾ



"പൊന്ന്‌ കായ്ക്കുന്ന മരമാണെങ്കിലും
പുരക്ക്ചാഞ്ഞാൽ വെട്ടിമാറ്റണം"എന്ന ചൊല്ല്  യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ ഒരുപാട് ഓർമ്മകളായിരുന്നു...
     

റിപ്പണിലെ ഒരുപാട് തലമുറയുടെ കഥകൾ പറയാനുണ്ടാകും ഈ തകർന്ന് വീഴാറായ കെട്ടിടത്തിന്. തോട്ടം തൊഴിലാളി മേഖല അതായത് 90% ആളുകളും തേയിലപ്പൊടി വ്യവസായകമ്പനിയിൽ ചോലിചെയ്യുന്നവരായിരുന്ന ക്കാലത്ത് ജോലിക്ക് പോകുന്നവരുടെ മക്കളെ സംരക്ഷിക്കാൻ ഒരിടം എന്നതായിരുന്നു കാന്റീൻ എന്ന് വിളിക്കുന്ന ഈ കെട്ടിടം കൊണ്ടുള്ള ലക്ഷ്യം.ഇതിനോട് ചേർന്ന് നിന്നിരുന്ന ഏകദേശം 1942 ൽ നിമ്മിച്ച സ്കൂൾ കെട്ടിടവും  എന്നും തല ഉയർത്തി നിൽക്കുന്നത്കാണാൻ സുന്ദരമായ ഒരു കാഴ്ചതന്നെയായാരുന്നു ...
   
 ഈ കാന്റീനുമായുള്ള ഓർമ്മകൾ പങ്ക് വെക്കുമ്പോൾ എനിക്ക് ചേർത്ത് പറയാനാവും  കാന്റീന്റെ പച്ചനിറത്തിലുള്ള വാതിൽ തുറന്നിട്ട് സ്കൂളിന്ന്കിട്ടുന്ന ചൂട് കഞ്ഞിയിലേക്ക് തണുത്ത വെള്ളം ഒഴിച്ചുതരുന്ന പാത്തുമ്മാത്താനെ.ഈ കെട്ടിടം കാണുമ്പോൾ ഇതാണ് എനിക്ക് ആദ്യം ഓർമ്മവരുക ശേഷം അതിനോട് ചാരി ഇരുന്ന് ചെറുതണലിൽ സ്കൂൾ കഞ്ഞി പയറും കൂട്ടി കുടിച്ചത്.ഇതുപോലെ റിപ്പണിലെ പലർക്കും വർഷങ്ങൾ നീണ്ട കഥകൾ പറയാനുണ്ടാകും
 
 കാലപ്പഴക്കം ചെന്ന (പൈതൃകം ) സ്കൂൾ കെട്ടിടം  ( 73വർഷത്തിലേറെ എന്ന് തോന്നുന്നു  ) നിലനിർത്തുന്നതിൽ ആർക്കും ഒരു ആവേശവുമുണ്ടായിരുന്നില്ല.. ! ഒരുപക്ഷെ തകർന്ന് വീഴാറായ ഈ കാന്റീൻ കെട്ടിടത്തേക്കാൾ ഉറപ്പുണ്ടായിരുന്നു പൊളിച്ചു മാറ്റിയ പഴയ സ്കൂൾ കെട്ടിടത്തിന്  പ്രിയപ്പെട്ട നാട്ടുകാർ ഒരുമിച്ച് നിന്നിരുന്നെങ്കിൽ ഇന്നൊരു ലൈബ്രറിയായെങ്കിലും അത് നിലനിർത്താമായിരുന്നു.തകർന്ന് തുടങ്ങും മുൻപേ സംരക്ഷിക്കേണ്ടിയിരുന്നു എന്തോ എവിടെയോ  ആർക്കും ശ്രെദ്ധപോയില്ല എന്നത് മറച്ചുവെക്കാനാകില്ല. 
 
       പുതിയ സ്കൂൾ കെട്ടിടവും സ്ഥലപരിമിതിയും കാരണം പഴയ സ്കൂൾകെട്ടിടം രണ്ട് വർഷം മുൻപ് പൊളിച്ചു നീക്കേണ്ടിവന്നു.ഇന്നിതാ നിലനിർത്താൻ പറ്റാത്ത രീതിയിലായ പഴയ കാന്റീൻ കെട്ടിടവും തട്ടിനിരത്തേണ്ടിവന്നു.
    പുതിയ തലമുറയിലെ അതായത് ആഡ്രോയിഡ് യുഗത്തിലെ കുട്ടികൾ ഈ  വിശാലമായ സ്കൂൾ  മുറ്റത്ത് ഓടിനടക്കട്ടെ പുതിയചിന്തകൾ പിറക്കട്ടെ,  വ്യവസായികളും എഞ്ചിനീയർമാരും ഡോക്ടർമാരും വിദ്യാർത്ഥികളുടെ മനസ്സറിയുന്ന   അദ്ധ്യാപകരും അങ്ങനെ തുടങ്ങി എല്ലാ ചിന്തകളും ഇവിടെ നിന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു.
   കൂട്ടത്തിൽ ഞങ്ങളുടെ ഓർമ്മകളെ തട്ടിനിരത്തിയാണ് നിങ്ങൾക്ക് ഈ  സൗകര്യമൊരുക്കിയത് എന്ന് കൂടി ഓർമിപ്പിക്കുന്നു പകരം നിങ്ങൾ നൽകേണ്ടത് നിങ്ങളുടെ ജീവിത വിജയം ഞങ്ങളെ കാണിക്കുക എന്നത് മാത്രമാണ്.....
                 
     

 പഴയ സ്കൂൾ കെട്ടിടവും കാന്റീനും ഇപ്പോഴത്തെ വിശാലമായ പുതിയ സ്കൂൾ മുറ്റവുമെല്ലാം നിങ്ങൾക്ക് ഈ ഫോട്ടോയിൽ കാണാം..

റാഫി റിപ്പൺ

Sunday 18 August 2019

പ്രവാസി വോട്ട്

എന്ത് കൊണ്ട് എന്റെ വിരലിൽ വോട്ടിംഗ് മഷി( Indelible Ink) ഇല്ല?

   ഫാസിസത്തിനെതിരെ നീതിക്ക് വേണ്ടി ഉയരേണ്ട എന്റെ പ്രതിഷേധം പ്രവാസത്തിന്റെ വിദൂരയാത്രയിൽ എനിക്ക് നഷ്ടമായി വെറും നഷ്ട്ടമല്ല അവസരമില്ലാത്തത് കൊണ്ട് നഷ്ടമായി എന്നുപറയാം ..എനിക്ക് മാത്രമല്ല ഒരു പൗരനെന്ന നിലയിൽ രാജ്യത്തിനും നഷ്ടമായത് എന്റെ വിലയേറിയ അഭിപ്രായമല്ലേ ?ലക്ഷകണക്കിന് പ്രവാസികളുടെ വോട്ടുകൾ എക്കാലത്തും രാജ്യത്തിന്റെ വിധി എഴുത്തിൽ ഒരുപങ്കുമില്ലാതെ നഷ്ടമാവുന്നു ! എന്ത്‌ കൊണ്ട് പ്രവാസികളെ പരിഗണിക്കുന്നില്ല? ജനാധിപത്യ രാഷ്ട്രത്ത് ജനങ്ങൾക്ക് ലഭിക്കേണ്ട ആദ്യത്തെ പരിഗണന വോട്ട് ചെയ്യാനുള്ള അവസരമല്ലേ?
ഒന്നെങ്കിൽ പ്രവാസി വോട്ട് നിലവിൽ വരണം അല്ലെങ്കിൽ പ്രവാസികൾ എല്ലാം നാട്ടിലേക്ക് വരണം,രണ്ടാമത് പറഞ്ഞതേ നടക്കൂ പ്രവാസിവോട്ടൊക്കെ സ്വപനം മാത്രം...
😪😏😏😏
#പ്രവാസിവോട്ട്
റാഫി റിപ്പൺ

ഇന്ത്യയിൽ ജനങ്ങൾ സ്വാതന്ത്രരാണത്രെ..!

      ഇന്ത്യയിൽ ജനങ്ങൾ സ്വതന്ത്രരാണത്രെ... !

  പെഹലുഖാൻ എന്ന ക്ഷീര കർഷകൻ സ്വയംതല്ലി മരിച്ചതാണ് അല്ലാതെ ജനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോയും  ഫോട്ടോയും ഒന്നും ശെരിയല്ല  അതൊന്നും പരിഗണിക്കാനാവില്ല അതൊക്കെ തെറ്റായതാണ്...... 

    9 പേര് സ്വയംതല്ലിമരിക്കാൻ ശ്രമിച്ച പെഹല്ഖാനൊപ്പം ഉണ്ടായിരുന്നു.. പാവം മൂന്നുപേർ വളരേ ചെറിയ പ്രായമായത് കൊണ്ട് അവർക്ക് സ്വയം തല്ലിമരിച്ചയാളെ സഹായിക്കാൻ പറ്റിയില്ല അതിനു ശേഷം ബാക്കി 6 പേരും സാഹായിച്ചില്ലെന്ന് ഇപ്പോൾ കോടതി കണ്ടെത്തി....

  ക്ഷീരകർഷകനായി എന്ന മനോവിഷമത്തിൽ പെഹലുഖാൻ സ്വയം തല്ലിമരിക്കുകയായിരുന്നു സുഹൃത്തുക്കളെ മരിക്കുകയായിരുന്നു.....

റാഫി റിപ്പൺ... 

Monday 16 April 2018

ഇന്ത്യയിൽ നീതിക്ക് വേണ്ടി ഇരക്കേണ്ടിവരുന്ന അവസ്ഥകൾ

        നീതി എന്നത് സ്വപ്നമായിരിക്കും ....,
ഇന്ത്യപോലെ ഒരുരാജ്യത്ത് നീതിക്ക് വേണ്ടി #ടാഗുമിട്ട് ഇരക്കേണ്ടെ ഗതികേട് , തെമ്മാടികളെ സംരക്ഷിക്കാൻ മറ്റൊരു തെമ്മാടിക്കൂട്ടം ,അക്രമവും അനീതിയും കൊണ്ട് നിറഞ്ഞ അല്ലെങ്കിൽ നിറച്ച ഒരിന്ത്യ ,ഇവിടെ എങ്ങനെ ജീവിക്കും ? എന്തുവിശ്വാസത്തിൽ ജീവിക്കും ? തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുമ്പോൾ കൊലയാളികൾ പൊടിയുംതട്ടി കണ്മുന്നിലൂടെ ആഹ്ലാദിച്ചു നടക്കുമ്പോൾ നാം എത്രമാത്രം സുരക്ഷിതരാണ് ? ഇനി നീതിലഭിച്ചു എന്നുകേൾക്കാം എന്ത് നീതി കൊലയാളികളെ എല്ലാവിധ സംരക്ഷണത്തോടു കൂടിയും കുറച്ചുകാലത്തേക്ക് ജയിലറകളിലെ സുഖവാസമോ ? ഇതാണോ നീതി ? വെടിവച്ചു കൊല്ലണം അല്ലെങ്കിൽ തൂക്കി കൊല്ലണം എങ്കിലേ ഈ ആവർത്തന നരഹത്യകൾ അവസാനിക്കൂ ....
    പീഡിപ്പിക്കപെടാനും ബലാത്സംഗത്തിന് ഇരയാവാനും വിധിക്കപെട്ട കാശ്മീരികൾ, പുറംലോകം അറിയുന്നത് ഒന്നാണെങ്കിൽ അനുഭവിക്കുന്നത് പലതാണ്. കാശ്മീർ തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ മാത്രം മതിയോ ഓരോ ഇന്ത്യക്കാരന്റേയും ഇടനെഞ്ചിലും വേണ്ടേ ?ഒരു ആസിഫാ ബാനു മാത്രമല്ല  ഒരുപാട് സഹോദരിമാർ പലരീതിയിലും ഈ തെമ്മാടിത്തരത്തിന് ഇരയാകുന്നുണ്ട് അതൊന്നും ആരും അറിയുന്നില്ല. സംരക്ഷണം കൊടുക്കേണ്ടവർതന്നെ വേട്ടയാടുന്നു എന്നതാണ് സത്യം ...

   #ടാഗുകൾ കരുതിവച്ചോളൂ ,പ്രൊഫൈൽ ചിത്രങ്ങൾ കരുതിവച്ചോളൂ കാരണം നാം ജീവിക്കുന്നത് ഫാസിസം കയ്യടക്കിയ ഇന്ത്യയിലാണ് ,തെമ്മാടിക്കൂട്ടങ്ങൾ വാഴുന്ന ഇന്ത്യയിലാണ്, rss വളരുന്ന ഇന്ത്യയിലാണ് ....
 
    മഹാന്മാർ സ്വപ്നംകണ്ട, ചോരചിന്തി ജീവൻകൊടുത്തു ത്യാഗംസഹിച്ചു നേടിയെടുത്ത ഇന്ത്യയിൽ നീതിക്ക് വേണ്ടി ഇരക്കേണ്ട അവസ്ഥയാണല്ലോ ...ഒരുലോഡ് പുച്ഛം മാത്രം