Tuesday, 15 August 2017

എല്ലാദിവസവും ജൂൺ അഞ്ചാവട്ടെ

         നമ്മളിൽ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയിൽ ആണ് ഇന്ന് പ്രകൃതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയർന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗർഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ ചുറ്റി വരിയുമ്പോള്നാം എല്ലാം രോഗാവസ്തയിലേക്ക് എത്തപെടുന്നു.
           
          കാർബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാന് പോകുന്നവയാണ്, നാമും ആഗോള താപനത്തിന്റെ പിടിയിലേക്ക് പതിയെ  അമര്ന്നു കൊണ്ടിരിക്കുകയാണ് എന്ന ബോധം മനസില്സൂക്ഷിച്ചു കൊണ്ട് പ്രകൃതിയെ രക്ഷിക്കാന് മുന്നോട്ടിറങ്ങുവിൻ .

      പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

          പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,
     
       ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍….

(ഞാനേറ്റ വെയിൽ നിങ്ങൾക്ക് തണലായിത്തന്നു ,ഞാനേറ്റ മഴ നിങ്ങൾക്ക് ജലമായി ത്തന്നു ,എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു പണിതു വച്ചു ....)

   ജൂൺ 5 ലോക പരിസ്ഥിതി ദിനം ..
റാഫി റിപ്പൺ

വിശപ്പില്ലാത്ത ഇന്ത്യയും ഭയമില്ലാത്ത ഇന്ത്യയും

(സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്തവരുടെ ഭീകര നിയന്ത്രണങ്ങൾ കൂട്ടമായി കൽപ്പിക്കുന്നു .. അടിമകളാവുന്നവർ സ്വതന്ത്രൻ എന്ന് ഇന്ത്യയിൽ പേരിനുമാത്രം പേരിനോട് ചേർക്കപെട്ട സ്വതന്ത്രനോ ?)

             രജ്യത്തിന്റെ തെരുവിൽ ഇന്നും പൗരന്മാർ ഭീകരതയുടെ ആൾക്കൂട്ട അക്രമത്തിന് സാക്ഷ്യം വഹിക്കുമ്പോൾ (പശുവിന്റെ പേരിൽ) കൊല്ലപെടുമ്പോൾ ,
സ്വതന്ത്ര ഇന്ത്യയുടെ പ്രജകൾക്ക് നീതിനിഷേധിക്കപ്പെടുമ്പോൾ ,
ഫാസിസ്റ്റു ഭീകരതയുടെ ഇരകളായി മരണപ്പെടുമ്പോൾ ,
ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കാനാവാതെ ,
മാന്യമായി വസ്‌ത്രം (ഹിജാബ് ) ദരിക്കാനാവാതെ ,
വർണത്തിന്റേയും ജാതിയുടെയും പേരിൽ വിവേചനം നേരിടുമ്പോൾ , ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ ,
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഷ്ട്രപിതാവിനെ കൊലചെയ്ത ഗാന്ധിഘാതകനെ വെള്ളപൂശുമ്പോൾ ,
ഭാരത മാതാക്കി വിളികൊണ്ട് മാത്രം ചിലർ രാജ്യസ്നേഹം പുലർത്തുമ്പോൾ ,
ചിത്ര ശക്തികൾ ചരിത്രത്തെ ഇല്ലായ്‌മ ചെയ്യുമ്പോൾ ...
    ബ്രിട്ടീഷ് ശക്തികളിൽ നിന്ന് ഇന്ത്യ സ്വാതന്ത്രമായിട്ട് 70 ആണ്ടുകൾ പിന്നിടുമ്പോൾ എവിടെയാണ് ഇന്ത്യയിൽ സ്വാതന്ത്ര്യം ? അഹ്‌ലാഖിനെയും ,ജുനൈദിനേയും തുടങ്ങി നിരവധിയാളുകളെ വേദനയോടെ ഓർക്കുകയല്ലാതെ എങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ സ്വാതന്ത്ര ആണ്ടുകൾ സന്തോഷകരമാവും ?
എങ്ങനെ ആഘോഷിക്കും ?
മനസാക്ഷി അതിന് സമ്മതിക്കുമോ ?
വാസ്തവത്തിൽ നാം സ്വതന്ത്രരാണോ ?
     ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വൈദേശിക സാമ്രാജ്യത്വത്തിനെതിരേ പോരാടി രക്തസാക്ഷിത്വം വഹിച്ച വീര പോരാളികളെ അഭിമാനത്തോടെ ഓർക്കുന്നു ..തുടർന്നും രാജ്യത്തിനുവേണ്ടി ജന്മനാടിന്റെ നിലനിൽപിന് വേണ്ടി അതിർത്തിയിലും മറ്റു മേഖലയിലും കാവലാളായ ധീരന്മാരായ ജവാന്മാരേയും ഓർക്കുന്നു അഭിനന്ദനങ്ങളും അർപ്പിക്കുന്നു ...(big salute to indian army)
കൂട്ടത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ജീവിചിരിക്കുന്ന രക്തസാക്ഷി അബ്ദുൾ നാസര്‍ മദനി തുടങ്ങി  നിരവധിയാളുകൾ എല്ലാം കണ്ണീരിന്റെ അധ്യായങ്ങൾ
ഈ അവസരത്തിൽ വേദനയോടെ ഇവരേയും ഓർക്കുന്നു...
      ഇന്ത്യയെ ഒറ്റിക്കൊടുത്ത് മാപ്പെഴുതി സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിമ്മ സവർക്കറുടെ പിന്മുറക്കാർ രാജ്യം ഭരിക്കുമ്പോൾ അധികാരം കയ്യേറുമ്പോൾ അന്ന് ധീര രക്തസാക്ഷ്യം വഹിച്ച വിരർ ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്.......
      ഇന്ത്യ എന്നത് ഒരു സംസ്‌കാരമാണ് ആരുടേയും കുത്തകയല്ല
ആ സംസ്ക്കാരമുള്ളവരെല്ലാം ഇന്ത്യക്കാരാണ് എന്റെ മതപരമായ വിശ്വാസത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ആ വിശ്വാസം പൂർണമാകണമെങ്കിൽ രാജ്യസ്നേഹവും കൂടിയേതീരു അതാണ് മത
സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ എന്റെ മതം എന്നെ പഠിപ്പിച്ചത്.
അഭിമാനിക്കുന്നു അഹങ്കരിക്കുന്നു ഞാൻ ഒരു ഇന്ത്യക്കാരനായതിൽ

    വിപ്ലവങ്ങളുടെ ചരിത്രത്തിൽ ഇന്ത്യ വിപ്ലവങ്ങൾ രചിക്കട്ടെ
പട്ടിണികൾ മാറട്ടെ
തെരുവുകളിൽ പുഞ്ചിരികൾ വിടരട്ടെ
നാളെയുടെ നല്ല നാളുകളിൽ രാജ്യത്ത് നന്മകൾ പിറക്കട്ടെ
രാജ്യം ഉന്നതങ്ങളിൽ എത്തട്ടെ
ആശംസിക്കുന്നു അതിന് വേണ്ടി പ്രാർത്തിക്കുന്നു പ്രവർത്തിക്കുന്നു പ്രയത്നിക്കുന്നു ...

ജയ് ഹിന്ദ് 💪🏻💪🏻

റാഫി റിപ്പൺ ...