ഗുജറാത്ത് കലാപം 16 വയസ്സ്
-----------------------------------------------------
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഏതൊരു ഇന്ത്യക്കാരനും മറക്കാൻ സാധിക്കാത്ത വംശഹത്യ..ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏട്, ഗുജറാത്ത് കലാപത്തിന് ഇന്ന് പതിനാറ് തികയുബോയും മതേതര ഇന്ത്യയുടെ തീരാകളങ്കമായി അവശേഷിക്കുന്നു .. മറക്കാൻ പാടില്ല , മറക്കാൻ അനുവദിക്കില്ല ...
ഗുജറാത്ത് കലാപനാളുകളിലെ ലോകം ഒരിക്കലും മറക്കാത്ത രണ്ടു മുഖങ്ങളാണ് അശോക് മോച്ചിയും കുത്തുബുദ്ദീന്‍ അന്‍സാരിയും. ഒരു കയ്യില്‍ കുന്തമുയര്‍ത്തി അലറുന്ന അശോക് മോച്ചിയും ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയും തലയില്‍ കാവി റിബണ്‍ ചുറ്റി, കൈയ്യില്‍ കുന്തവുമേന്തി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചി കലാപത്തിന്റെ തന്നെ പ്രതിരൂപമായി മാറുകയായിരുന്നു. ദളിതനായ താന്‍ എങ്ങനെയാണ് വംശഹത്യയുടെ ഭാഗമായതെന്ന് മോച്ചി പിന്നീട് തിരിച്ചറിഞ്ഞു. ഒരു വീഴ്ചയ്ക്ക് ലോകം തന്ന വേട്ടക്കാരന്റെ ക്രൂരമുഖം പശ്ചാത്താപത്തിന്റെ പാതയിൽ അശോക് മോച്ചി ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ മാപ്പിരന്നു (സത്യങ്ങൾ വിജയിക്കുകതന്നെ ചെയ്യും...)
അതുപോലെ കൗസര്‍ ബാനു എന്ന ഹതഭാഗ്യ നേരിട്ട ജീവിതദുരന്തം ഒരുവേള രാജ്യമൊന്നടങ്കം കേട്ട് ഞെട്ടിയതാണ്. ഇരുപത് വയസ്സുകാരിയായ അവര്‍ ഹിന്ദുത്വ കാപാലികരുടെ മുന്നില്‍പെടുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. അക്രമികളെ കണ്ടപ്പോള്‍ കൗസര്‍ബാനു ഭര്‍ത്താവിനോടൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കി. നിറഞ്ഞവയറുമായി ഭാര്യക്ക് ഓടാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് അവരെയും ചുമലിലേറ്റി ഓടിയൊളിക്കാന്‍ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. അക്രമികള്‍ അയാളുടെ കൈയില്‍നിന്ന് യുവതിയെ തട്ടിപ്പറിച്ചെടുത്തു അവരെയും വയറ്റിലുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. വേറെ മൂന്ന് സ്ത്രീകള്‍ക്കും ഇതേ അനുഭവമുണ്ടായി. ഞെട്ടിക്കുന്ന ഈ കഥ ലോകമൊട്ടുക്കും പരന്നിട്ടും അക്രമികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല.കൗസര്‍ബാനു അടക്കം എട്ട് മക്കള്‍ നഷ്ടപ്പെട്ട 76വയസുള്ള അവരുടെ ബാപ്പാക്ക് നിയമയുദ്ധം നടത്താന്‍ ശാരീരകമായോ സാമ്പത്തികമായോ മാനസികമായോ കെല്‍പുണ്ടായിരുന്നില്ല അങ്ങനെ മറക്കാത്ത നിരവധി പേരുകളും മരവിച്ച ഓർമകളും ....
റാഫി റിപ്പൺ

കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ന് രാജ്യം ഭരിക്കുമ്പോൾ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ് എന്നിട്ടും കലാപരികൾ ഇന്ന് രാജ്യസ്നേഹികളാണത്രെ !
റാഫി റിപ്പൺ