Monday, 16 April 2018

ഇന്ത്യയിൽ നീതിക്ക് വേണ്ടി ഇരക്കേണ്ടിവരുന്ന അവസ്ഥകൾ

        നീതി എന്നത് സ്വപ്നമായിരിക്കും ....,
ഇന്ത്യപോലെ ഒരുരാജ്യത്ത് നീതിക്ക് വേണ്ടി #ടാഗുമിട്ട് ഇരക്കേണ്ടെ ഗതികേട് , തെമ്മാടികളെ സംരക്ഷിക്കാൻ മറ്റൊരു തെമ്മാടിക്കൂട്ടം ,അക്രമവും അനീതിയും കൊണ്ട് നിറഞ്ഞ അല്ലെങ്കിൽ നിറച്ച ഒരിന്ത്യ ,ഇവിടെ എങ്ങനെ ജീവിക്കും ? എന്തുവിശ്വാസത്തിൽ ജീവിക്കും ? തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുമ്പോൾ കൊലയാളികൾ പൊടിയുംതട്ടി കണ്മുന്നിലൂടെ ആഹ്ലാദിച്ചു നടക്കുമ്പോൾ നാം എത്രമാത്രം സുരക്ഷിതരാണ് ? ഇനി നീതിലഭിച്ചു എന്നുകേൾക്കാം എന്ത് നീതി കൊലയാളികളെ എല്ലാവിധ സംരക്ഷണത്തോടു കൂടിയും കുറച്ചുകാലത്തേക്ക് ജയിലറകളിലെ സുഖവാസമോ ? ഇതാണോ നീതി ? വെടിവച്ചു കൊല്ലണം അല്ലെങ്കിൽ തൂക്കി കൊല്ലണം എങ്കിലേ ഈ ആവർത്തന നരഹത്യകൾ അവസാനിക്കൂ ....
    പീഡിപ്പിക്കപെടാനും ബലാത്സംഗത്തിന് ഇരയാവാനും വിധിക്കപെട്ട കാശ്മീരികൾ, പുറംലോകം അറിയുന്നത് ഒന്നാണെങ്കിൽ അനുഭവിക്കുന്നത് പലതാണ്. കാശ്മീർ തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ മാത്രം മതിയോ ഓരോ ഇന്ത്യക്കാരന്റേയും ഇടനെഞ്ചിലും വേണ്ടേ ?ഒരു ആസിഫാ ബാനു മാത്രമല്ല  ഒരുപാട് സഹോദരിമാർ പലരീതിയിലും ഈ തെമ്മാടിത്തരത്തിന് ഇരയാകുന്നുണ്ട് അതൊന്നും ആരും അറിയുന്നില്ല. സംരക്ഷണം കൊടുക്കേണ്ടവർതന്നെ വേട്ടയാടുന്നു എന്നതാണ് സത്യം ...

   #ടാഗുകൾ കരുതിവച്ചോളൂ ,പ്രൊഫൈൽ ചിത്രങ്ങൾ കരുതിവച്ചോളൂ കാരണം നാം ജീവിക്കുന്നത് ഫാസിസം കയ്യടക്കിയ ഇന്ത്യയിലാണ് ,തെമ്മാടിക്കൂട്ടങ്ങൾ വാഴുന്ന ഇന്ത്യയിലാണ്, rss വളരുന്ന ഇന്ത്യയിലാണ് ....
 
    മഹാന്മാർ സ്വപ്നംകണ്ട, ചോരചിന്തി ജീവൻകൊടുത്തു ത്യാഗംസഹിച്ചു നേടിയെടുത്ത ഇന്ത്യയിൽ നീതിക്ക് വേണ്ടി ഇരക്കേണ്ട അവസ്ഥയാണല്ലോ ...ഒരുലോഡ് പുച്ഛം മാത്രം

Wednesday, 28 February 2018

മറക്കാൻ പാടില്ലാത്ത ഗുജറാത്ത്‌ കലാപം

                  ഗുജറാത്ത് കലാപം 16 വയസ്സ്
              -----------------------------------------------------
മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഏതൊരു ഇന്ത്യക്കാരനും മറക്കാൻ സാധിക്കാത്ത വംശഹത്യ..ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏട്, ഗുജറാത്ത് കലാപത്തിന് ഇന്ന് പതിനാറ് തികയുബോയും മതേതര ഇന്ത്യയുടെ തീരാകളങ്കമായി അവശേഷിക്കുന്നു .. മറക്കാൻ പാടില്ല , മറക്കാൻ അനുവദിക്കില്ല ...
   
  ഗുജറാത്ത് കലാപനാളുകളിലെ ലോകം ഒരിക്കലും മറക്കാത്ത രണ്ടു മുഖങ്ങളാണ് അശോക് മോച്ചിയും കുത്തുബുദ്ദീന്‍ അന്‍സാരിയും. ഒരു കയ്യില്‍ കുന്തമുയര്‍ത്തി അലറുന്ന അശോക് മോച്ചിയും ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയും തലയില്‍ കാവി റിബണ്‍ ചുറ്റി, കൈയ്യില്‍ കുന്തവുമേന്തി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചി കലാപത്തിന്റെ തന്നെ പ്രതിരൂപമായി മാറുകയായിരുന്നു. ദളിതനായ താന്‍ എങ്ങനെയാണ് വംശഹത്യയുടെ ഭാഗമായതെന്ന് മോച്ചി പിന്നീട് തിരിച്ചറിഞ്ഞു. ഒരു വീഴ്ചയ്ക്ക് ലോകം തന്ന വേട്ടക്കാരന്റെ ക്രൂരമുഖം പശ്ചാത്താപത്തിന്റെ പാതയിൽ അശോക് മോച്ചി ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ മാപ്പിരന്നു (സത്യങ്ങൾ വിജയിക്കുകതന്നെ ചെയ്യും...)

     അതുപോലെ കൗസര്‍ ബാനു എന്ന ഹതഭാഗ്യ നേരിട്ട ജീവിതദുരന്തം ഒരുവേള രാജ്യമൊന്നടങ്കം കേട്ട് ഞെട്ടിയതാണ്. ഇരുപത് വയസ്സുകാരിയായ അവര്‍ ഹിന്ദുത്വ കാപാലികരുടെ മുന്നില്‍പെടുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. അക്രമികളെ കണ്ടപ്പോള്‍ കൗസര്‍ബാനു ഭര്‍ത്താവിനോടൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കി. നിറഞ്ഞവയറുമായി ഭാര്യക്ക് ഓടാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് അവരെയും ചുമലിലേറ്റി ഓടിയൊളിക്കാന്‍ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. അക്രമികള്‍ അയാളുടെ കൈയില്‍നിന്ന് യുവതിയെ തട്ടിപ്പറിച്ചെടുത്തു അവരെയും വയറ്റിലുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. വേറെ മൂന്ന് സ്ത്രീകള്‍ക്കും ഇതേ അനുഭവമുണ്ടായി. ഞെട്ടിക്കുന്ന ഈ കഥ ലോകമൊട്ടുക്കും പരന്നിട്ടും അക്രമികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല.കൗസര്‍ബാനു അടക്കം എട്ട് മക്കള്‍ നഷ്ടപ്പെട്ട 76വയസുള്ള അവരുടെ ബാപ്പാക്ക് നിയമയുദ്ധം നടത്താന്‍ ശാരീരകമായോ സാമ്പത്തികമായോ മാനസികമായോ കെല്‍പുണ്ടായിരുന്നില്ല അങ്ങനെ മറക്കാത്ത നിരവധി പേരുകളും മരവിച്ച ഓർമകളും ....
  കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ന് രാജ്യം ഭരിക്കുമ്പോൾ  ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ് എന്നിട്ടും കലാപരികൾ ഇന്ന് രാജ്യസ്നേഹികളാണത്രെ !

റാഫി റിപ്പൺ

ധീരനായ അബൂ തുറയ്യ




ഫലസ്തീൻ വിമോചന പോരാട്ടത്തിന് മുൻപിൽ നെഞ്ചും വിരിച്ച് നിന്നപ്പോൾ നഷ്ട്ടമായ കാലുകളെ ഓർത്തിട്ടല്ല കണ്ണുകൾ നിറഞ്ഞത് ...ഫലസ്തീനിനെ ഓർത്തിട്ടാണ് ഖുദ്സിനെ ഓർത്തിട്ടാണ്...
      ഫലസ്തീനിനും ഖുദ്‌സിനുമായുള്ള പോരാട്ടത്തില്‍ നിന്നും ഒരടിപോലും പിന്‍വലിയാതെ  വീല്‍ചെയറില്‍ ഇരുന്നും ഇസ്രായേല്‍ സൈന്യത്തിനെതിരെ പോരാടുന്ന അബൂ തുറയ്യ
ഫലസ്തീൻ ജനതക്ക്  വീണ്ടും വീണ്ടും ആത്മധൈര്യം പകർന്ന് നൽകി...
     സമരമുഖത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ ചീറി പായുന്ന
വെടിയുണ്ടകള്‍ തലയിലേക്ക് തുളച്ചു കയറിയപ്പോഴും ഖുദ്‌സിന്റേയും ഫലസ്തീന്റേയും വിമോചനമായിരുന്നു ആഗ്രഹിച്ചത് ...അതിന് വേണ്ടി ത്തന്നെയാണ് 
അവസാന ശ്വാസം വരെ പോരാടിയത്...പൊരുതിമരിച്ചത്...
      ഖുദ്‌സിന്റെ മണ്ണ് വീണ്ടെടുക്കാനായി പോരാടി ധീര രക്തസാക്ഷിത്വം വഹിച്ച ഇബ്രാഹിം അബു തുറയ്യ എന്ന
ജ്വലിക്കുന്ന നക്ഷത്രം
      "ഖുദ്‌സിന്‍റെ മോചനത്തിന് സ്വലാഹുദ്ദീന്‍ അയ്യൂബിമാർ
ഇനിയും പിറക്കേണ്ടിയിരിക്കുന്നു" ...Insha allah



Thursday, 25 January 2018

റിപ്പബ്ലിക് ദിനാശംസകൾ


      നാമിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യമധുരം നുകരാന്‍ ജീവന്‍ ബലി നല്‍കിയ.. ജീവിതം ബലി നല്‍കിയ എല്ലാ ധീര ദേശാഭിമാനികളേയും അഭിമാനത്തോടെ ആദരവോടെ ഓർക്കുന്നു ...തുല്യനീതിയും സ്വതന്ത്രവും നിഷേധിക്കപെട്ടവരുണ്ട് ! ...വരാനിരിക്കുന്ന നല്ലനാളുകളിൽ ഇന്ത്യയെന്ന മഹാരാജ്യം ലോക ജനതയ്ക്ക് മുൻപിൽ അഭിമാനത്തോടെ പുഞ്ചിരിച്ചു നിൽക്കട്ടെ ...നല്ല ഇന്ത്യക്കായി നമുക്ക് ഒരുമിച്ചു പോരാടാം...സത്യം വിജയിക്കട്ടെ ...നന്മകൾ പുലരട്ടെ ...നാമെന്നും ഒന്നായിരിക്കട്ടെ...
     
     എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകള്‍

#ജയ് ഹിന്ദ് 💪🏻💪🏻💪🏻💪🏻