Tuesday, 5 December 2017

ഡിസംബർ ആറ് എന്ന കറുത്ത ദിനം




ഡിസംബർ 6 എന്ന കറുത്ത ദിനം  ...,
               'ബാബരി; നമുക്ക് മറക്കാതിരിക്കുക'
ഇരട്ടത്താപ്പിന്റെ ,ചതിക്കപ്പെട്ടതിന്റെ കാൽനൂറ്റാണ്ട്...
                
      ഇന്ത്യൻ ജനതയുടെ മതേതരത്വത്തിനും സൗഹൃദാന്തരീക്ഷത്തിനും നമ്മള്‍ ഓമനിച്ച് വളര്‍ത്തിയ സംസ്‌കാരത്തിനും മുകളിൽ ഫാസിസ്റ്റു ശക്തികൾ കടന്നുകയറി ഇടിച്ചു നിരത്തിയപ്പോൾ തകർന്നുപോയത്‌ മുസല്മാന്റെ മനസ്സായിരുന്നില്ല മതേതരത്വ ജനാതിപത്യ ഇന്ത്യയിലെ പൗരന്മാരുടെ ഹൃദയങ്ങളായിരുന്നു ...
അന്ന് ഹിന്ദുത്വ ഭീകരർ വിറളിപൂണ്ട് സംഘടിച്ചു തച്ചുതകർത്തത്
ബാബരിയുടെ താഴ്‌കകുടങ്ങളായിരുന്നില്ല മതേതരത്വ ഇന്ത്യയുടെ നെഞ്ചകമായിരുന്നു...
  
      താടിവച്ചനേയും തൊപ്പിവച്ചവനേയും മീശവെട്ടിയവനേയും തീവ്രവാദി ഭീകരവാദി എന്ന് മുദ്രകുത്തുമ്പോൾ,
മതേതരത്വ ഇന്ത്യയിൽ ഒരു കറുത്ത അദ്ധ്യായമായി ബാബരിയുടെ ഓർമ്മകളിങ്ങനെ മുഴച്ചു നിൽക്കുമ്പോൾ,
ഫാസിസ്റ്റു ശക്തികളുടെ കടന്നുകയറ്റ അക്രമത്തിന്റെ കാൽനൂറ്റാണ്ട് എത്തിനിൽക്കുമ്പോൾ,
ആരാണ് ഇന്ത്യയിൽ തീവ്രവാദിയെന്നും ആരാണ് ഇന്ത്യയിൽ ഭീകരവാദിയെന്നും നാം വെക്തമായി പഠിക്കേണ്ടതുണ്ട് മനസ്സിലാക്കേണ്ടതുണ്ട് പഠിപ്പിക്കേണ്ടതുണ്ട് ...
 
   1992 ഡിസംബർ 6 ലെ ബാബരി മസ്ജിദ്‌ ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും  ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹിന്ദുത്വവര്‍ഗീയ വാദികള്‍ മുൻകൂട്ടി
തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് ഐ ബി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും, സത്യങ്ങൾ ഗ്രഹിക്കാൻ കയ്യാതെ കള്ളക്കഥകൾ മെനഞ്ഞു സത്യത്തെ വളച്ചൊടിച്ചപ്പോഴും, നിയമപരമായ പോരാട്ടങ്ങൾക്ക് മുൻപിൽ നിന്ന എന്റെ സഹോദരങ്ങളെ അഭിമാനത്തോടെ സ്മരിക്കുന്നു..ഈ അടുത്ത് മരണപ്പെട്ട തയ്യൽ തൊഴിലാളിയായ ഹാഷിം അൻസാരിയെപോലെയുള്ള വ്യക്തികളുടെ നഷ്ട്ടം നികത്താൻ പറ്റാത്തതാണെങ്കിലും പകർന്നുതന്ന പോരാട്ടവീര്യം മരിക്കുന്നില്ല.വേണ്ടസമയത്തു വ്യക്തമായ നിലപാടോടെ ഫാസിസ്റ്റുകളുടെ പ്രകോപനത്തിന് വീണുകൊടുക്കാതെ ആർജവമുള്ള തന്റേടത്തോടുകൂടിയുള്ള തീരുമാനങ്ങൾകൊണ്ട് വിശ്വാസികളെ നിലയ്ക്ക് നിറുത്തിയ ധീരന്മാരായ പണ്ഡിതന്മാരേയും ഓർമകളിൽ കൊണ്ടുകാരുന്നു ...അങ്ങനെയങ്ങനെ ബാബരിയുടെ  ഓർമ്മകൾ  മരിക്കാതെ മനസ്സിൽ നിന്നും മനസ്സിലേക്ക് പകർന്നുനൽകട്ടെ
    
   അക്രമംകൊണ്ടും വിവരക്കേട്കൊണ്ടും ഗോഡ്സെയുടെ പിന്മുറക്കാർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന
ഈ കാലത്തും സത്യത്തേയും സത്യം വിളിച്ച് പറയുന്ന മാർഗങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഈ വർത്തമാനകാലഘട്ടത്തിലും നാം മനസ്സിലാക്കേണ്ടതും മറക്കാൻപാടില്ലാത്തതും  ഈ പിന്മുറക്കാരേയും ബാബരിയെ തകർത്തെറിഞ്ഞ ഇവരുടെ പ്രത്യേയശാസ്ത്രത്തേയുമാണ്...           
   
   മാത്രമല്ല ഇതേ പ്രത്യേയശാസ്ത്രമാണ് ഇന്ന് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ ചോദ്യം
ചെയ്യുന്നതും, ചരിത്രത്തെ വളച്ചൊടിക്കുന്നതും, രാജ്യത്തെ പൗരന്മാരെ ഭക്ഷണത്തിന്റെ പേരിൽ തെരുവിൽ  തല്ലികൊല്ലുന്നതും, ഇന്ത്യയെ കോർപറേറ്റുകൾക്ക് വിൽക്കുന്നതുമെല്ലാം ഈ പ്രത്യേശാസ്ത്രമാണ് അതെ ഫാസിസ്റ്റ് എന്ന ഹിന്ദുത്വ ഭീകരർ എന്ന ഈ വർഗീയ പ്രത്യയശാസ്ത്രം ...
"ഓർമ്മകൾ മൂടിവെക്കാനുള്ളതല്ല പകർന്നു നൽകാനുള്ളതാണ്
റാഫി റിപ്പൺ

Thursday, 30 November 2017

ഇന്നിവിടെ മണലാരണ്യത്തിൽ


മറക്കാനാവാത്ത സുന്ദരനിമിഷങ്ങളും കൊഴിഞ്ഞു പോയ ബാല്യവും എല്ലാം ഈ മണലാരണ്യത്തിൽ നിന്നും ഒരു വേദനയോടെ മനസ്സിനെ തൊട്ടുണർത്തുമ്പോൾ...

 കൂട്ടുകാരുമൊത്ത് ചിലവിട്ട നല്ല സൗഹൃദങ്ങൾ ഇനിയെപ്പോൾ തിരിച്ചെടുക്കും ? ഞങ്ങൾ എന്ന് ഒരുമിച്ച് കൂടും ? എന്നത് ചോദ്യചിഹ്നമായി മുൻപിൽ നിൽക്കുമ്പോഴും സുക്കറണ്ണന്റെ പേസുക്കിൽ ഇടക്ക് വരുന്ന നിറമാർന്ന ഓരോ മെസ്സേജുകളുണ്ട് എന്നാണ് നാട്ടിൽ പോവാന്ന് ? മറുപടിപറയാനറിയാതെ നിസ്സഹനായി നിൽക്കേണ്ടിവരുന്ന ഒരവസ്ഥയുണ്ട് ....
ചങ്കുകളുടെ കല്യാണത്തിന് കൂടാൻ പറ്റാത്ത, വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ പറ്റാത്ത, കൂട്ടുകാരോടൊത്ത് കൂടാൻ പറ്റാത്ത ,
നാട്ടിലെ നല്ല നന്മകളിൽ പങ്കുചേരാൻപറ്റാത്ത
 ഈ ജീവിതത്തിന് കഫീല് മാസത്തിൽ തരുന്ന റിയാലിന് എത്രമാത്രം മൂല്യമുണ്ടാവും ? സ്വപ്നങ്ങളുട അതിര് കടന്ന് മനസ്സ് സഞ്ചരിക്കുന്നത് കൊണ്ടാവാം ഇങ്ങനെ കഴിഞ്ഞു പോകുന്നത് എന്നുതോന്നുന്നു ...!


തളർന്ന ചിറകും തളരാത്ത മനസ്സും


       ഉയരങ്ങൾ കീഴടക്കിയ അവൾ തളർന്ന്                                    മണ്ണിലേക്ക് പതിച്ചു...
    അവശേഷിക്കുന്ന പാതിജീവനിൽ തന്റെ ചിറകുകളുയർത്തി പറന്ന്പൊന്താൻ ആവുന്നത്രയ്ക്കും പരിശ്രമിച്ചിട്ടും  അവളിന്ന്
പരാജയപ്പെട്ടു.....
      തളർന്ന ചിറകുകൾക്ക് ശക്തിയില്ലാ എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രതീക്ഷയോടെ ആഞ്ഞടിച്ചു എന്തേ എനിക്ക് അനക്കമില്ല !  ചിറകുകളുടെ ശക്തിപോയിരിക്കുന്നു , കണ്ണുകൾ മൂടി വരുന്നു , കാലുകൾ മരവിച്ചു വരുന്നു, ഒരുതുള്ളി വെള്ളത്തിനായി അവൾ കൊതിച്ചു അതിലും അവൾ പരാജയപ്പെട്ടു...അവശേഷിക്കുന്ന പാതിജീവനിൽ തന്റെ ചിറകുകളുയർത്തി പറന്ന്പൊന്താൻ ആവുന്നത്രയ്ക്കും പരിശ്രമിച്ചിട്ടും  വിധി അവളെ ചതിച്ചു...തന്റെ വിജയംകണ്ട പരിശ്രമങ്ങൾക്ക് മുൻപിൽ കീഴടക്കിയ ഉയരങ്ങൾക്കുമുന്പിൽ  ആയുസ്സിന്റെ
ഇങ്ങെയറ്റത്ത്  മരിച്ചമനസ്സും തളർന്ന ശരീരവുമായി അവൾ മണ്ണിൽ കിടന്ന് മരണത്തോട് മല്ലടിച്ചു...

കറുത്തിരുണ്ട പേടിപ്പെടുത്തുന്ന കുറച്ചു നിമിഷങ്ങൾക്കകം  ജീവൻ ഈ ശരീരത്തോട് വിടപറഞ്ഞു...
    
                           

ആകാശലോകത്ത് അവൾക്ക് കാണാൻ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല....
     കീഴടക്കാൻ ഉയരങ്ങൾ പോരാതെ വന്നിരുന്നു... യുവത്വത്തിന്റെ ചൊറുചൊറുക്കിൽ മറ്റുള്ളവരെ അവൾ കൊതിപ്പിച്ചു പറന്നകന്നിരുന്നു.
    ഇന്ന് വാർധക്യത്തിന്റെ തളർന്ന ശരീരവുമായി ...ഒരിക്കൽ ഉഴരങ്ങളിൽ നിന്നും കൊന്നനം കുത്തിയ അവൾ ,ഭൂമിയുടെ മണൽപ്പരപ്പിലേക്ക് തലകുനിച്ചു   സുന്ദരമായ മുഖം കുത്തിവീഴുകയായിരുന്നു , തന്റെ പ്രിയതമൻ അലിഞ്ഞു പോയ മണ്ണോട് ചേരാൻ ....

റാഫി റിപ്പൺ

Wednesday, 29 November 2017

നഷ്ട്ട പ്രണയവും നീറുന്ന ഓർമകളും


             പ്രണയത്തിന്റെ മുന്തിരിച്ചാറിൽ വിഷം കലർത്തിയ നിന്റെ നോട്ടംപ്പോലും ഇന്നെന്നെ വേട്ടയാടുന്നുണ്ട് ...
            ഇന്നലെകളുടെ മുറിവുള്ള ഓർമകളിലൂടെ സഞ്ചരിക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല...
   ഇന്നലെകളുടെ പിന്നാമ്പുറങ്ങളിലേക്ക് നോക്കിയാൽ വർണ്ണങ്ങളുള്ള ബാല്യത്തിന്റെ നിറമാർന്ന ഓര്മകളുണ്ടെനിക്ക് , പിന്നെ എന്തിന് ഞാൻ മറമാടിയ നിന്റെ ഓർമകളെ മാന്തി നോക്കണം ?
നിന്റെ പുഞ്ചിരിയിൽ എവിടെയെങ്കിലും സത്യമുണ്ടെങ്കിൽ !
മായമില്ലാത്ത കണ്ണുനീരായിയിരുന്നു എങ്കിൽ !
നാളെയുടെ പുതുവസന്തങ്ങളിൽ കുതിച്ചുപായുന്ന കുതിരപ്പുറത്തേറി ഞാൻ പാഞ്ഞകലുമ്പോൾ നീ തലകുനിക്കരുത്...കണ്ണ് നിറക്കരുത്..
മിഴികളടക്കരുത്....
 ജീവിതത്തോട് പടപൊരുതി വിജയിച്ചുവന്ന എനിക്ക് ഒരുമിന്നായം പോലെ നിന്നെ കണ്ടകലണം ഒരിക്കൽ കൂടി , ഒരിക്കൽക്കൂടി മാത്രം ...

               ചിതറിത്തെറിച്ച സ്വപ്നങ്ങളൊക്കെയും 
               ചിതലരിക്കട്ടെ !
               മരിച്ച പ്രണയമേ നീ മണ്ണിലലിയ്...
               മരവിച്ച ഓർമകളെ നീ മാറിനിൽക്ക് ..,
             വീണ്ടെടുത്ത വീര്യത്തിൽ പുതുസ്വപ്നങ്ങൾ                 സാക്ഷാത്കരിക്കട്ടെ...

റാഫി റിപ്പൺ

Tuesday, 15 August 2017

എല്ലാദിവസവും ജൂൺ അഞ്ചാവട്ടെ

         നമ്മളിൽ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയിൽ ആണ് ഇന്ന് പ്രകൃതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയർന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗർഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ ചുറ്റി വരിയുമ്പോള്നാം എല്ലാം രോഗാവസ്തയിലേക്ക് എത്തപെടുന്നു.
           
          കാർബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാന് പോകുന്നവയാണ്, നാമും ആഗോള താപനത്തിന്റെ പിടിയിലേക്ക് പതിയെ  അമര്ന്നു കൊണ്ടിരിക്കുകയാണ് എന്ന ബോധം മനസില്സൂക്ഷിച്ചു കൊണ്ട് പ്രകൃതിയെ രക്ഷിക്കാന് മുന്നോട്ടിറങ്ങുവിൻ .

      പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
ജീവന്‍്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

          പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്‍്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,
     
       ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍….

(ഞാനേറ്റ വെയിൽ നിങ്ങൾക്ക് തണലായിത്തന്നു ,ഞാനേറ്റ മഴ നിങ്ങൾക്ക് ജലമായി ത്തന്നു ,എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു പണിതു വച്ചു ....)

   ജൂൺ 5 ലോക പരിസ്ഥിതി ദിനം ..
റാഫി റിപ്പൺ

വിശപ്പില്ലാത്ത ഇന്ത്യയും ഭയമില്ലാത്ത ഇന്ത്യയും

(സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്തവരുടെ ഭീകര നിയന്ത്രണങ്ങൾ കൂട്ടമായി കൽപ്പിക്കുന്നു .. അടിമകളാവുന്നവർ സ്വതന്ത്രൻ എന്ന് ഇന്ത്യയിൽ പേരിനുമാത്രം പേരിനോട് ചേർക്കപെട്ട സ്വതന്ത്രനോ ?)

             രജ്യത്തിന്റെ തെരുവിൽ ഇന്നും പൗരന്മാർ ഭീകരതയുടെ ആൾക്കൂട്ട അക്രമത്തിന് സാക്ഷ്യം വഹിക്കുമ്പോൾ (പശുവിന്റെ പേരിൽ) കൊല്ലപെടുമ്പോൾ ,
സ്വതന്ത്ര ഇന്ത്യയുടെ പ്രജകൾക്ക് നീതിനിഷേധിക്കപ്പെടുമ്പോൾ ,
ഫാസിസ്റ്റു ഭീകരതയുടെ ഇരകളായി മരണപ്പെടുമ്പോൾ ,
ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കാനാവാതെ ,
മാന്യമായി വസ്‌ത്രം (ഹിജാബ് ) ദരിക്കാനാവാതെ ,
വർണത്തിന്റേയും ജാതിയുടെയും പേരിൽ വിവേചനം നേരിടുമ്പോൾ , ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ ,
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഷ്ട്രപിതാവിനെ കൊലചെയ്ത ഗാന്ധിഘാതകനെ വെള്ളപൂശുമ്പോൾ ,
ഭാരത മാതാക്കി വിളികൊണ്ട് മാത്രം ചിലർ രാജ്യസ്നേഹം പുലർത്തുമ്പോൾ ,
ചിത്ര ശക്തികൾ ചരിത്രത്തെ ഇല്ലായ്‌മ ചെയ്യുമ്പോൾ ...
    ബ്രിട്ടീഷ് ശക്തികളിൽ നിന്ന് ഇന്ത്യ സ്വാതന്ത്രമായിട്ട് 70 ആണ്ടുകൾ പിന്നിടുമ്പോൾ എവിടെയാണ് ഇന്ത്യയിൽ സ്വാതന്ത്ര്യം ? അഹ്‌ലാഖിനെയും ,ജുനൈദിനേയും തുടങ്ങി നിരവധിയാളുകളെ വേദനയോടെ ഓർക്കുകയല്ലാതെ എങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ സ്വാതന്ത്ര ആണ്ടുകൾ സന്തോഷകരമാവും ?
എങ്ങനെ ആഘോഷിക്കും ?
മനസാക്ഷി അതിന് സമ്മതിക്കുമോ ?
വാസ്തവത്തിൽ നാം സ്വതന്ത്രരാണോ ?
     ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വൈദേശിക സാമ്രാജ്യത്വത്തിനെതിരേ പോരാടി രക്തസാക്ഷിത്വം വഹിച്ച വീര പോരാളികളെ അഭിമാനത്തോടെ ഓർക്കുന്നു ..തുടർന്നും രാജ്യത്തിനുവേണ്ടി ജന്മനാടിന്റെ നിലനിൽപിന് വേണ്ടി അതിർത്തിയിലും മറ്റു മേഖലയിലും കാവലാളായ ധീരന്മാരായ ജവാന്മാരേയും ഓർക്കുന്നു അഭിനന്ദനങ്ങളും അർപ്പിക്കുന്നു ...(big salute to indian army)
കൂട്ടത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ജീവിചിരിക്കുന്ന രക്തസാക്ഷി അബ്ദുൾ നാസര്‍ മദനി തുടങ്ങി  നിരവധിയാളുകൾ എല്ലാം കണ്ണീരിന്റെ അധ്യായങ്ങൾ
ഈ അവസരത്തിൽ വേദനയോടെ ഇവരേയും ഓർക്കുന്നു...
      ഇന്ത്യയെ ഒറ്റിക്കൊടുത്ത് മാപ്പെഴുതി സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിമ്മ സവർക്കറുടെ പിന്മുറക്കാർ രാജ്യം ഭരിക്കുമ്പോൾ അധികാരം കയ്യേറുമ്പോൾ അന്ന് ധീര രക്തസാക്ഷ്യം വഹിച്ച വിരർ ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്.......
      ഇന്ത്യ എന്നത് ഒരു സംസ്‌കാരമാണ് ആരുടേയും കുത്തകയല്ല
ആ സംസ്ക്കാരമുള്ളവരെല്ലാം ഇന്ത്യക്കാരാണ് എന്റെ മതപരമായ വിശ്വാസത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു ആ വിശ്വാസം പൂർണമാകണമെങ്കിൽ രാജ്യസ്നേഹവും കൂടിയേതീരു അതാണ് മത
സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ എന്റെ മതം എന്നെ പഠിപ്പിച്ചത്.
അഭിമാനിക്കുന്നു അഹങ്കരിക്കുന്നു ഞാൻ ഒരു ഇന്ത്യക്കാരനായതിൽ

    വിപ്ലവങ്ങളുടെ ചരിത്രത്തിൽ ഇന്ത്യ വിപ്ലവങ്ങൾ രചിക്കട്ടെ
പട്ടിണികൾ മാറട്ടെ
തെരുവുകളിൽ പുഞ്ചിരികൾ വിടരട്ടെ
നാളെയുടെ നല്ല നാളുകളിൽ രാജ്യത്ത് നന്മകൾ പിറക്കട്ടെ
രാജ്യം ഉന്നതങ്ങളിൽ എത്തട്ടെ
ആശംസിക്കുന്നു അതിന് വേണ്ടി പ്രാർത്തിക്കുന്നു പ്രവർത്തിക്കുന്നു പ്രയത്നിക്കുന്നു ...

ജയ് ഹിന്ദ് 💪🏻💪🏻

റാഫി റിപ്പൺ ...

Wednesday, 3 May 2017

ഓർമകളിലെ മെയ് രണ്ട്


മാറി മറയുന്ന ഓർമ്മകൾക്കിപ്പുറം ഒരു മെയ് രണ്ടിന്റെ ചില ഓർമകളിലൂടെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്യാൻ വെറുതെ കുത്തി കുറിച്ചത്‌....


നിങ്ങൾക്കോർമ്മയുണ്ടോ ? മെയ് 2 വല്ലാത്തൊരു കുളിരായിരുന്നു...ലേ

നല്ലവണ്ണം പഠിക്കുന്നത് കൊണ്ടാവാം ഒന്നാം ക്ലാസ് മുതൽ പത്താം
ക്ലാസ്സു വരെ മെയ് 2 എന്ന ദിവസം വന്നാൽ അന്നെനിക്ക് പനിയായിരിക്കും...
വല്ലാത്തൊരു സംഭവംത്തന്നെ... സ്കൂളിന്റെ നോട്ടീസ് ബോർഡിൽ തോറ്റവരുടെ പേര് തെളിയുമ്പോൾ ഇതുവരെ ഞാൻ അതിലുണ്ടായിട്ടില്ല ഭാഗ്യം കൊണ്ടുത്തന്നെ അല്ലാതെ പഠിപ്പിന്റെ മികവ് കൊണ്ടൊന്നുമല്ല,

 ജയ പരാജയങ്ങൾ അറിഞ്ഞാൽ പിന്നെ പഴയബുക്കുകൾ വാങ്ങാനുള്ള ഓട്ടമായി.പുസ്തകം പൊതിയുന്നതിനു വേണ്ടി വീട് പണി നടക്കുന്ന ഇടങ്ങൾ
സിമെന്റ് ചക്കിനു വേണ്ടി സന്ദർശിക്കും
അങ്ങെനെ എന്തൊക്കെ ബഹളമായിരിക്കും ലേ ?

വെക്കേഷൻ സമയത്തെ ഉന്മാദലഹരിയിൽ തോറ്റതറിയുമ്പോൾ
സിനാന്റെ (Sinan Wayanad) കണ്ണിൽ നിന്നും പൊന്നീച്ച പാറിയ മെയ് 2

എന്റെ മുൻപേ പഠിച്ച     മുസ്തഫ (Musthafa Musthu)  എന്നെ കൂടെ കൂട്ടാൻ വേണ്ടി 9 ൽ കാത്ത് നിന്ന മെയ് 2 ,

വീണ്ടും വീണ്ടും സുജിയെ( Sujith Sudhakar) ബാക്ക് ബെഞ്ചിൽ ഇരുത്തിയ ആ മെയ് 2 ,

ഇതുവരെ തോറ്റിട്ടില്ലെന്ന് പറഞ്ഞു നന്ദുവിനെ
( Nandhu TP Thottakkara)അഹങ്കാരിയാക്കിയ മെയ് 2 ,

 ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് വിഷ്ണു( Vishnu Wayanad Vishnu )വിനെകൊണ്ട് തോന്നിപ്പിച്ച മെയ് 2 ,

നാശം വീണ്ടും കണ്ട മുഖങ്ങൾ തന്നെ എന്ന് ടീച്ചർമാരെ മടുപ്പിച്ച മെയ് 2

കളറിൽ വെള്ളം ചേർത്ത് കുടിച്ച ചങ്കുകളുടെ മെയ് 2

അങ്ങനെരുപാട് മാറ്റങ്ങൾക്ക് മുന്നേറ്റം കുറിക്കാൻ പഠിക്കുന്ന കാലത്ത് ഇടിയായും മഴയായും പേമാരിയായും കൂടെയുണ്ടായിരുന്ന ആ മെയ് 2

വർഷങ്ങൾ  വീണ്ടും കടന്ന് പോകുമ്പോൾ ..എല്ലാവരും ജയിക്കുന്നു പരാജയങ്ങൾ ഇല്ലപോലും ...ഇന്ന് എന്റെ ഏട്ടന്റെ മകനോട് റിസൾട് നോക്കാൻ പോയില്ലേ എന്ന് ചോദിച്ചപ്പോൾ പറയ്യാ " ഹോ എന്ത് പോയി നോക്കാൻ എന്തായാലും ജയിക്കുമെന്ന് (അഹങ്കാരം)
കുട്ടികളൊക്കെ വല്ലാണ്ടെ മാറി. ലേ ?

വീണ്ടും മെയ് 2

(റാഫി റിപ്പൺ )

ഓർമയിൽ ,Anas Backer , Jamsheer Wayanad,Ajesh Chandu, Jithu Nair, Nikhil P Jose,Anshad Kalluvalappil,Afsal Kalloos,Ameer Shibi,  മക്കളെ എല്ലാരിം തെരയാൻ ടൈമില്ല മ്മക്ക് ബാട്സാപ്പില് കാണാ ട്ടോ ഓക്കേ