Tuesday, 28 June 2016

വിടവാങ്ങൽ

    മൂന്ന് പതിറ്റാണ്ടുകളോളം സീ എം എസ്സിന്റെ നിറ സാനിധ്യമായിരുന്ന മോളി കുട്ടി ടീച്ചർ എന്ന ഞങ്ങളുടെ മോളിടീച്ചർ, അറിവിന്റെ അക്ഷര ദീപങ്ങൾ നമ്മുടെ ഉള്ളിൽ നിറച്ച ടീച്ചർ തന്റെ ഔദ്യോദിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ടീച്ചർക്ക് ഞങ്ങൾ വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ്.  നമ്മുടെ സ്കൂളിനെ സമ്മന്തിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമായിരുന്നു ടീച്ചറുടെ വിടവാങ്ങൽ...
   സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെച്ചു കളിയും ചിരിയും തമാശയയും ഒക്കെയായി നടന്ന ടീച്ചറുടെ ഭാഷയിൽ കുരുത്തം കെട്ടപിള്ളേര് അതേ അന്നവർ വീണ്ടും ഒരുമിച്ചു.ഒരിക്കൽകൂടി ഒരു ഒത്തുകൂടൽ ,അന്ന് പക്ഷേ ഞങ്ങൾ പിരിയുമ്പോൾ എന്തെന്നറിയാത്ത തേങ്ങലായിരുന്നു എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു ആർക്കും ഒന്നും പറയാനില്ല മൊട്ടുസൂചി നിലത്ത് വീണാൽ കേൾക്കുന്ന ശാന്തത..ഇടക്കൊക്കെ അവസരം ലഭിക്കുമ്പോൾ അറിവിന്റെ അക്ഷര മുറ്റത്ത്  ഒരുപിടി നല്ല ഓർമകളുമായി ഞങ്ങൾ ഒത്തുകൂടാറുണ്ട്.
  ഇന്നലെകൾക്ക് പറയാനുള്ളത് എന്ന സന്ദേശത്തിൽ ധ്വനിതം 2013 ഗ്രൂപ് സങ്കടിപ്പിച്ച ഓർമകളുടെ മധുരങ്ങൾ ഓർമയിലേക്ക് സമ്മാനിച്ച ധ്വനിതം ഗ്രൂപ്പിന് ഒരായിരം നന്ദി..
   ഇന്നലെയുടെ കൂട്ടുകാരില്ലാതെ അദ്ധ്യാപകരില്ലതെ അന്നത്തെ ഭംഗിയില്ലാതെ എല്ലാം ഓർമകളിൽ ഒതുക്കി ഞങ്ങൾ വീണ്ടും ഒത്ത്കൂടും..
      റാഫി റിപ്പൺ

തിരക്കിട്ട ജീവിതത്തിൽ ഓർമകളുടെ കൊള്ളിയാൻ

വര്‍ഷങ്ങള്‍ക്കപ്പുറം ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിച്ചിടുമ്പോള്‍ ഓര്‍മ്മത്തിരകള്‍   മനസ്സിന്റെ തീരത്തെ തഴുകി മറയുന്നു."ഓര്‍ക്കാന്‍ നല്ല മനസ്സുള്ളപ്പോള്‍ എന്തിനാണീ ചിതലരിക്കുന്ന
ഓട്ടോഗ്രാഫ് " എന്ന് ചോദിച്ച കൂട്ടുകാരാ സോറി......ചിതലരിക്കാതെ ഞാന്‍ സൂക്ഷിച്ച ഓട്ടോഗ്രാഫ് നോക്കി ഒരു നിമിഷമെങ്കിലും ഞാനെന്റെ വസന്ത കാലത്തില്‍  വീണ്ടും ജീവിക്കുകയാണ്.....

റാഫി റിപ്പൺ

പാടിത്തീരാത്ത പാഠങ്ങൾ

   പല പല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകള്‍ നീക്കി
അരളിച്ചെടിയുടെ ഇലതന്നടിയില്‍
അരുമാക്കിങ്ങിണിപോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാള്‍ സൂര്യനുദിച്ചുവരുമ്പോള്‍
വിടരും ചിറകുകള്‍ വീശി
പുറത്തുവന്നു അഴകുതുടിക്കും
പൂമ്പാറ്റത്തളിരായി.
വിടര്‍ന്നു വിലസും പനിനീര്‍പ്പൂവില്‍
പറന്നുപറ്റിയിരുന്നു.
പൂവില്‍തുളളും പൂവതുപോലെ
പൂന്തേനുണ്ടു കഴിഞ്ഞു.

ഈണത്തിൽ പാടിയകുട്ടികളും ഈണം പകർന്ന ഗുരുക്കൻമാരും ,പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമം ടീച്ചർ വിവരിച്ചപ്പോൾ വളരേ ശ്രദ്ദയോടെ കേട്ടിരിരിക്കുന്ന കൂട്ടുകാരുടെ മുഖംവും ഈ വരികളും കണ്ണീരോടെ ഓർക്കുന്നു,
ഇടക്കൊക്കെ ഈ വരികൾ ഒന്ന് മൂളിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സ്കൂളിൽ പോയിരുന്നു എന്ന് പറയുന്നേ അല്ലേ ,
ഇന്നലെ ഒരു സുഹൃത്ത് ഇത് whatsap groupil പാടി സത്യത്തിൽ അതിനു ശേഷം വല്ലാത്തൊരു വേദന ഇതിനൊക്കെ ആവും നൊസ്റ്റാൾജിയ എന്ന് പറയുന്നത് ലേ ?...,

റാഫി റിപ്പൺ

ചിതലരിക്കുന്ന ഓട്ടോഗ്രാഫ്

   
     അന്ന് അവസാന പരീക്ഷയും കഴിഞ്ഞു, പുറത്തിറങ്ങിയ എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു ,കുറച്ചു പെൺകുട്ടികൾ കരയുന്നുണ്ട് കുറച്ചാളുകൾ പരീക്ഷയിൽ നേടിയ പരീക്ഷണത്തേ വിലയിരുത്തുന്നു ചിലർ ഓട്ടോഗ്രാഫ് എഴുതുന്ന തിരക്കിലും,
  
     ക്ലാസ് റൂമിന്റെ ഒരു വശത്ത് കുറച്ച് പേർ വല്ലാത്ത പ്ലാനിങ്ങിലും അങ്ങനെ ആകെ ഒരു അവസ്ഥ.ഞാനും ഒരാൾ നീട്ടിയ ഓട്ടോഗ്രാഫും മേടിച്ചു ക്ലാസ് റൂമിന്റെ ഒരറ്റത്തിരുന്നു ,എന്റെ കൂടെ രണ്ടാം ക്ലാസ് മുതൽ പഠിച്ച എന്റെ കൂട്ടുക്കാരിയുടെ ഓട്ടോഗ്രാഫിൽ എന്തെഴുതണം എന്നറിയാതെ കുറച്ചു ആലോചിച്ചു അവസാനം "കളിചിരിയിൽ നാം കൂട്ട് കൂടിയ നിമിശങ്ങളിൽ അറിയാതെ പറഞ്ഞു പോയ വാക്കുകൾക്കും തിരിച്ചു കിട്ടാത്ത ഓർമകൾക്കും കണ്ണീരോടെ വിട "എന്നെഴുതി ഒപ്പിച്ചു അടുത്ത പേജിൽ ഒരു ചിത്രം വേണം എന്നവൾ ആവശ്യ പെട്ടപ്പോൾ കുറച്ച് റോസാപൂക്കളും വരച്ചിട്ടു, അങ്ങനെ ഞാൻ എന്റെ ഓട്ടോഗ്രാഫും അവൾക്കു നൽ കി അവൾ എന്തെക്കെയോ എഴുതി തിരിച്ചു തന്നു.
         
       പിന്നീട് സങ്കടവും കരച്ചിലും കെട്ടി പിടുത്തവും ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പല സ്കൂളുകളിലായി മാറി ഇടക്കൊക്കെ ചിലരെ ക്കാണാം ചിലർ നന്നായി സംസാരിക്കും മറ്റുചിലർ കണ്ടഭാവം നടിക്കില്ല അങ്ങനെ കാലങ്ങൾ ഒരുപാട് മുഞ്ഞോട്ട് നീങ്ങി ഞങ്ങൾ ആൺ കുട്ടികൾ അതികവും നല്ല കൂട്ട്കെട്ട് ഇന്നും തുടരുന്നു. പെൺകുട്ടികൾ എല്ലാവരും കല്യാണമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയി നല്ല രീതിയിൽ ജീീവിക്കുന്നു.ഒന്നുരണ്ടു പേർ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെ ആയി വേറേയും.ആൺ കുട്ടികൾ ഒന്നുരണ്ടു പേർ കല്യാണം കയിഞ്ഞു ചിലർ പങ്കാളിയെ തിരയുന്നു അങ്ങന ജീവിതം മുന്നോട്ടു പോകുന്നു.പ്രവാസിയായും ,നാട്ടിലായും എല്ലാവരും ഓരോ മേഘലകളിൽ ജോലി ചെയ്യുന്നു .ഞാനും ആ കൂട്ടത്തിൽ ഒരു പ്രവാസിയാണ്.
   
       സ്കൂൾ ജീവിതത്തെ ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ട് മറക്കാത്ത സുഹൃത്തുക്കൾ  മനസ്സില്‍ നന്മ വളര്‍ത്തിയ അധ്യാപകർ ഒരുപാട് നല്ല ഓർമ്മകൾ അങ്ങനെ,ഇടക്കെപ്പോയോ ഞാനെന്റെ പഴയ ആ ഓട്ടോഗ്രാഫിന്റെ താളുകളൊന്നു മറിച്ചു അതിൽ ഞാൻ ഓർത്തു വെക്കുന്ന ആ വരികൾ എന്നെ ഒത്തിരി ചിരിപ്പിക്കുന്നുണ്ട് എന്റെ കൂട്ടുകാരി അന്നാ തിരക്കിൽ എഴുതിയത് ഇന്ന് എന്റെ തിരക്ക് പിടിച്ച ജീവിതത്തിൽ ഇടക്കൊക്കെ ഓർക്കുന്നു "നിന്റെ ജീവിതത്തിലെ ശുഭ മുഹൂർത്തങ്ങളിൽ ആഗാശത്തിലെ നക്ഷത്രങ്ങളെ പോലേ കുഞ്ഞുങ്ങൾ പിറക്കട്ടെ ,ഭൂമി ഉരുണ്ടതാണ് എന്നല്ലേ പറയുന്നേ നമ്മുക്ക് കണ്ടുമുട്ടാം " എന്നെഴുതി രണ്ടു കുത്തും ഒരു കോമയും അവളെ പേരും ,
   
         ഓട്ടോഗ്രാഫ് എടുത്തു നോക്കാതെ ഇന്നുംkഞാൻ അവളെ ഓർക്കുന്നു ,കൊഴിഞ്ഞു പോയ നിമിഷങ്ങൾ തിരിച്ചു കിട്ടില്ലല്ലോ ? സീ എം എസ്സിന്റെ വരാന്തയിൽ കൂടി നടന്നതും ക്ലാസ്സിലിരുന്നതും അടിപിടികൂടിയതും ഓരോന്നും മറക്കാതെ ഇന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ട് ജീവിതത്തിന്റെ തിരക്കിലും എല്ലാം ഓർമകളെ അഴവിറക്കുന്നു....,
                                  റാഫി റിപ്പൺ