Wednesday, 29 November 2017

നഷ്ട്ട പ്രണയവും നീറുന്ന ഓർമകളും


             പ്രണയത്തിന്റെ മുന്തിരിച്ചാറിൽ വിഷം കലർത്തിയ നിന്റെ നോട്ടംപ്പോലും ഇന്നെന്നെ വേട്ടയാടുന്നുണ്ട് ...
            ഇന്നലെകളുടെ മുറിവുള്ള ഓർമകളിലൂടെ സഞ്ചരിക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല...
   ഇന്നലെകളുടെ പിന്നാമ്പുറങ്ങളിലേക്ക് നോക്കിയാൽ വർണ്ണങ്ങളുള്ള ബാല്യത്തിന്റെ നിറമാർന്ന ഓര്മകളുണ്ടെനിക്ക് , പിന്നെ എന്തിന് ഞാൻ മറമാടിയ നിന്റെ ഓർമകളെ മാന്തി നോക്കണം ?
നിന്റെ പുഞ്ചിരിയിൽ എവിടെയെങ്കിലും സത്യമുണ്ടെങ്കിൽ !
മായമില്ലാത്ത കണ്ണുനീരായിയിരുന്നു എങ്കിൽ !
നാളെയുടെ പുതുവസന്തങ്ങളിൽ കുതിച്ചുപായുന്ന കുതിരപ്പുറത്തേറി ഞാൻ പാഞ്ഞകലുമ്പോൾ നീ തലകുനിക്കരുത്...കണ്ണ് നിറക്കരുത്..
മിഴികളടക്കരുത്....
 ജീവിതത്തോട് പടപൊരുതി വിജയിച്ചുവന്ന എനിക്ക് ഒരുമിന്നായം പോലെ നിന്നെ കണ്ടകലണം ഒരിക്കൽ കൂടി , ഒരിക്കൽക്കൂടി മാത്രം ...

               ചിതറിത്തെറിച്ച സ്വപ്നങ്ങളൊക്കെയും 
               ചിതലരിക്കട്ടെ !
               മരിച്ച പ്രണയമേ നീ മണ്ണിലലിയ്...
               മരവിച്ച ഓർമകളെ നീ മാറിനിൽക്ക് ..,
             വീണ്ടെടുത്ത വീര്യത്തിൽ പുതുസ്വപ്നങ്ങൾ                 സാക്ഷാത്കരിക്കട്ടെ...

റാഫി റിപ്പൺ

No comments:

Post a Comment