ഡിസംബർ 6 എന്ന കറുത്ത ദിനം ...,
'ബാബരി; നമുക്ക് മറക്കാതിരിക്കുക'
ഇരട്ടത്താപ്പിന്റെ ,ചതിക്കപ്പെട്ടതിന്റെ കാൽനൂറ്റാണ്ട്...
'ബാബരി; നമുക്ക് മറക്കാതിരിക്കുക'
ഇരട്ടത്താപ്പിന്റെ ,ചതിക്കപ്പെട്ടതിന്റെ കാൽനൂറ്റാണ്ട്...
ഇന്ത്യൻ ജനതയുടെ മതേതരത്വത്തിനും സൗഹൃദാന്തരീക്ഷത്തിനും നമ്മള്‍ ഓമനിച്ച് വളര്‍ത്തിയ സംസ്‌കാരത്തിനും മുകളിൽ ഫാസിസ്റ്റു ശക്തികൾ കടന്നുകയറി ഇടിച്ചു നിരത്തിയപ്പോൾ തകർന്നുപോയത് മുസല്മാന്റെ മനസ്സായിരുന്നില്ല മതേതരത്വ ജനാതിപത്യ ഇന്ത്യയിലെ പൗരന്മാരുടെ ഹൃദയങ്ങളായിരുന്നു ...
അന്ന് ഹിന്ദുത്വ ഭീകരർ വിറളിപൂണ്ട് സംഘടിച്ചു തച്ചുതകർത്തത്
ബാബരിയുടെ താഴ്‌കകുടങ്ങളായിരുന്നില്ല മതേതരത്വ ഇന്ത്യയുടെ നെഞ്ചകമായിരുന്നു...
താടിവച്ചനേയും തൊപ്പിവച്ചവനേയും മീശവെട്ടിയവനേയും തീവ്രവാദി ഭീകരവാദി എന്ന് മുദ്രകുത്തുമ്പോൾ,
മതേതരത്വ ഇന്ത്യയിൽ ഒരു കറുത്ത അദ്ധ്യായമായി ബാബരിയുടെ ഓർമ്മകളിങ്ങനെ മുഴച്ചു നിൽക്കുമ്പോൾ,
ഫാസിസ്റ്റു ശക്തികളുടെ കടന്നുകയറ്റ അക്രമത്തിന്റെ കാൽനൂറ്റാണ്ട് എത്തിനിൽക്കുമ്പോൾ,
ആരാണ് ഇന്ത്യയിൽ തീവ്രവാദിയെന്നും ആരാണ് ഇന്ത്യയിൽ ഭീകരവാദിയെന്നും നാം വെക്തമായി പഠിക്കേണ്ടതുണ്ട് മനസ്സിലാക്കേണ്ടതുണ്ട് പഠിപ്പിക്കേണ്ടതുണ്ട് ...
1992 ഡിസംബർ 6 ലെ ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹിന്ദുത്വവര്‍ഗീയ വാദികള്‍ മുൻകൂട്ടി
തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് ഐ ബി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും, സത്യങ്ങൾ ഗ്രഹിക്കാൻ കയ്യാതെ കള്ളക്കഥകൾ മെനഞ്ഞു സത്യത്തെ വളച്ചൊടിച്ചപ്പോഴും, നിയമപരമായ പോരാട്ടങ്ങൾക്ക് മുൻപിൽ നിന്ന എന്റെ സഹോദരങ്ങളെ അഭിമാനത്തോടെ സ്മരിക്കുന്നു..ഈ അടുത്ത് മരണപ്പെട്ട തയ്യൽ തൊഴിലാളിയായ ഹാഷിം അൻസാരിയെപോലെയുള്ള വ്യക്തികളുടെ നഷ്ട്ടം നികത്താൻ പറ്റാത്തതാണെങ്കിലും പകർന്നുതന്ന പോരാട്ടവീര്യം മരിക്കുന്നില്ല.വേണ്ടസമയത്തു വ്യക്തമായ നിലപാടോടെ ഫാസിസ്റ്റുകളുടെ പ്രകോപനത്തിന് വീണുകൊടുക്കാതെ ആർജവമുള്ള തന്റേടത്തോടുകൂടിയുള്ള തീരുമാനങ്ങൾകൊണ്ട് വിശ്വാസികളെ നിലയ്ക്ക് നിറുത്തിയ ധീരന്മാരായ പണ്ഡിതന്മാരേയും ഓർമകളിൽ കൊണ്ടുകാരുന്നു ...അങ്ങനെയങ്ങനെ ബാബരിയുടെ ഓർമ്മകൾ മരിക്കാതെ മനസ്സിൽ നിന്നും മനസ്സിലേക്ക് പകർന്നുനൽകട്ടെ
അക്രമംകൊണ്ടും വിവരക്കേട്കൊണ്ടും ഗോഡ്സെയുടെ പിന്മുറക്കാർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന
ഈ കാലത്തും സത്യത്തേയും സത്യം വിളിച്ച് പറയുന്ന മാർഗങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഈ വർത്തമാനകാലഘട്ടത്തിലും നാം മനസ്സിലാക്കേണ്ടതും മറക്കാൻപാടില്ലാത്തതും ഈ പിന്മുറക്കാരേയും ബാബരിയെ തകർത്തെറിഞ്ഞ ഇവരുടെ പ്രത്യേയശാസ്ത്രത്തേയുമാണ്...
മാത്രമല്ല ഇതേ പ്രത്യേയശാസ്ത്രമാണ് ഇന്ന് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ ചോദ്യം
ചെയ്യുന്നതും, ചരിത്രത്തെ വളച്ചൊടിക്കുന്നതും, രാജ്യത്തെ പൗരന്മാരെ ഭക്ഷണത്തിന്റെ പേരിൽ തെരുവിൽ തല്ലികൊല്ലുന്നതും, ഇന്ത്യയെ കോർപറേറ്റുകൾക്ക് വിൽക്കുന്നതുമെല്ലാം ഈ പ്രത്യേശാസ്ത്രമാണ് അതെ ഫാസിസ്റ്റ് എന്ന ഹിന്ദുത്വ ഭീകരർ എന്ന ഈ വർഗീയ പ്രത്യയശാസ്ത്രം ...
"ഓർമ്മകൾ മൂടിവെക്കാനുള്ളതല്ല പകർന്നു നൽകാനുള്ളതാണ്
റാഫി റിപ്പൺ

No comments:
Post a Comment