Tuesday, 26 July 2016

യാത്രകളാണ് അനുഭവങ്ങൾ നൽകുന്നത്

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രവാസിയാവണം,

 സൗഹൃദത്തിന്റെ ആഴം അറിയാൻ,
വിശപ്പിന്റെ വിലയറിയാൻ,
സമയത്തിന്റെ വില മനസ്സിലാക്കാൻ,
കുടുംബ ബന്ധത്തിന്റെ പ്രാധാന്യം അറിയാൻ ,
ഉമ്മയുണ്ടാക്കിത്തരുന്ന അല്ലെങ്കിൽ ഭാര്യ ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി അറിയാൻ,അങ്ങനെ ഒരുപാട് ക്കാര്യങ്ങളിൽ തിരിച്ചരിവുണ്ടാവാൻ....
കൈമോശം വന്നുപോയ കുറേയേറെ ഓര്‍മകളും കാലങ്ങളായി
നിലനില്‍ക്കുന്നസൌഹൃദങ്ങളും അതിലുപരി മനസ്സിന്റെ മണിച്ചെപ്പില്‍
അറിയാതെ താഴിട്ട്പൂട്ടിയകുറേയേറെ രക്തബന്ധങ്ങളെ കുറിച്ചുള്ള ഓര്‍മകളും
അങ്ങനെയെല്ലാമെല്ലാംഇന്നു നിറം ചാലിച്ച സ്വപ്നംങ്ങൾ...
ഓര്‍മകളുടെ ഒരു നിറക്കൂട്ട് പോലെ..
എങ്ങോ കൈവിട്ടുപോയ ചിലനൊമ്പരങ്ങളും വളരെ പഴകിയ
കുറേ ഡയറിക്കുറിപ്പുകളും ആരുടെയൊക്കയൊ കണ്ണുനീര്‍തുള്ളികള്‍
പതിഞ്ഞ അതിന്റെ താളുകളും മാത്രം എനിക്കിന്ന് സ്വന്തം.
നമ്മുടെ ജിവിതത്തില്‍ നമുക്ക് സന്തോഷങ്ങള്‍ നല്‍കുന്നതും
പിന്നെ സങ്കടങ്ങള്‍ കൈമാറുന്നതും ഓര്‍മകളാണ്
പോയഭൂതകാലങ്ങളിലെ സുന്ദരമായ നല്ല നിമിഷങ്ങളെകുറിച്ചും
ഇനി ഭാവിയെക്കുറിച്ചുള്ള ഒരുപിടി പ്രതീക്ഷാ നിര്‍ഭരമായ
സ്വപ്നങ്ങളെ കുറിച്ചുള്ള ഓര്‍മകളും മനസ്സിന്റെ ഏതോ
ഒരു കോണില്‍ ഇന്നും വിങ്ങിപ്പൊട്ടുന്നൂ..
ഓര്‍മകള്‍ തേങ്ങലായി മാറുന്നൂ,മുറിഞ്ഞുപോയ എന്റെ
കുറേയേറെ സൌഹൃദങ്ങള്‍, കരിഞ്ഞുതീര്‍ന്ന എന്റെ കനവുകള്‍,
മനസ്സിന്റെ ആത്മശാന്തിയ്ക്കായ് ഇപ്പോള്‍ വീണ്ടും ഓര്‍മകളിലേയ്ക്കൊരു പ്രയാണം.....
                          റാഫി റിപ്പൺ

No comments:

Post a Comment