നിരന്തരമായ ഇസ്രായേലിന്റെ ക്രൂരതകൾക്ക് ഇരകളാണ് ഫലസ്തീൻ ജനത. വർഷങ്ങളായി തുടർന്ന് വരുന്ന ഇസ്രായേൽ അധിനിവേശം കൊറോണ കാരണമായിട്ടായിരിക്കും ഈ വർഷം ക്രൂരതകളുടെ,വേദനകളുടെ നിലവിളികൾ ലോകജനങ്ങൾ കേൾക്കാതിരിക്കുന്നത്...
കൊറോണയുടെ കടന്ന് വരവ് പലമാറ്റങ്ങൾ ലോകത്തുണ്ടാക്കി. അത് പലവിധത്തിൽ ജനങ്ങളെ ബാധിച്ചു.ചിലർക്ക് പ്രിയപെട്ടവരെ നഷ്ടമായി മറ്റ് ചിലർക്ക് ബിസിനസും ജോലിയിലും അങ്ങനെ പറഞ്ഞാൽ തീരാത്ത പലപ്രശ്നങ്ങളും പ്രതികൂലമായി ബാധിച്ചു.മാത്രവുമല്ല നികത്താനാവാത്ത ഒരുപാട് നഷ്ട്ടങ്ങൾ സമ്മാനിച്ചു കോവിഡ് 19 എന്ന കൊറോണ വൈറസ് ഇന്നും ലോകത്ത് തുടരുന്ന നഷ്ട്ടങ്ങൾ വരുത്തികൊണ്ടിരിക്കുന്നു.....
മറ്റു ചിലർക്കാവട്ടെ കൊറോണ കുറഞ്ഞരീതിയിലെങ്കിലും അനുകൂലമായി ബാധിച്ചതായി കാണാം.അതിലൊന്ന് ഫലസ്തീനും ഗാസയും ഈ റമദാൻ മാസത്തിൽ ശാന്തമാണ് എന്നതാണ്. എത്ര വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ശാന്തത എന്നത് ചിന്തിക്കേണ്ടതുണ്ട്.എന്ത് പ്രതിസന്ധിയിലാണെങ്കിലും പെല്ലറ്റുകളും, വെടിയുണ്ടകളും, കണ്ണിൽ ഇരുട്ട് കയറുന്ന കരിംപുകയും,വെന്തെരിയുന്ന ബോംബുകളും, ഹൃദയം പൊട്ടിപോകുന്ന പ്രിയപെട്ടവരുടെ കരച്ചിലുകളും അവിടെയില്ല ഫലസ്തീൻ ശാന്തമാണ് എന്നതാണ് സന്തോഷം തരുന്നത് .ലോകസമാധാനം നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..
ഇതോടൊപ്പം അഞ്ചുകൊല്ലം മുൻപുള്ള കുറച്ച് ചിത്രങ്ങൾ ഞാൻ ചേർത്ത് വെക്കുന്നുണ്ട്. ഇസ്രായേൽ ഫലസ്തീനിന് മുകളിൽ ഉപയോഗിച്ച ഗ്യാസ് ബോംബുകളുടെ ഷെല്ലുകളിൽ ഒരു സ്ത്രീ സുന്ദരമായ ഒരു പൂന്തോട്ടം നിർമിക്കുന്ന കുറച്ച് ചിത്രങ്ങൾ... ഫലസ്തീൻ പ്രതിഷേധ നേതാവായ ബസെം അബു റഹ്മയും മറ്റ് ഇരകളേയും അനുസ്മരിക്കുന്നതിനും കൂടിയാണ് ആ സ്ത്രീ ഇ സുന്ദരമായ പൂന്തോട്ടം തീർത്തത്...ചിന്തിക്കാൻ പലതുണ്ട് സമാദാനമാണ് ലക്ഷ്യം..
( റാഫി റിപ്പൺ )




No comments:
Post a Comment