ചിതറിത്തെറിച്ച മോഹങ്ങളിലൂടെ, അതിന്റെ ആഗ്രഹങ്ങളിലൂടെ സഞ്ചരിച ആ ജീവന്റെ ഒടുവിലെ നിമിഷങ്ങൾ എങ്ങനെയായിരിക്കും എന്ന് സ്വപ്‌നങ്ങൾ കാണാൻ നാം എന്തിന് മടിക്കണം? ആരൊക്കെ വരും ചലനമറ്റ ആ ശരീരത്തെ കാണാൻ..... ഓടികൂടിയ പലരും അടക്കം പറഞ്ഞു എന്നും പുഞ്ചിരിച്ചിരുന്ന ആ മുഖം ഇന്നും പുഞ്ചിരിച്ചുതന്നെ, മറ്റുചിലർ പറഞ്ഞു കഷ്ട്ടക്കാലം വിധി കവർന്നെടുത്തു അല്ലാതെ എന്ത് പറയാൻ... പലരും മാറി മാറി ത്തിക്കി തിരക്കി ആ ചലനമറ്റ ശരീരത്തെ സഹദാപത്തോടെ ഒന്ന് നോക്കി പുറകിലേക്ക് മറഞ്ഞു. ഒടുവിലെ യാത്രക്ക് മാറ്റ്കൂട്ടാൻ സഹപാടികൾ സാഹചാരികൾ എല്ലാം ഒന്നിച്ചപ്പോൾ പുഞ്ചിരിതൂകിയ മുഖം കാണാൻ സാധിക്കാതെ ദിക്കുകൾക്കപ്പുറം ആ പ്രവാസിക്കൂട്ടവും പ്രാർഥനകൾ സമ്മാനിച്ചു അവരരവരുടെ ജോലിയിൽ മുഴുകി,
മറ്റ് ചിലർ കണ്ട് നിൽക്കാൻ മനസ്സ് അനുവദിക്കില്ല എന്ന കാരണത്താൽ അകലം പാലിച്ചു.
മുറ്റത്തെ മൂവാണ്ടനും ചാമ്പക്കയും പുൽനാമ്പുകളും ആടിത്തിമിർത്ത കാട്ടാറുകളും വയൽവരമ്പും ഒരുനിമിഷമെങ്കിലും നിഛലമായി. ഇനി എന്ന് എപ്പോൾ എന്ന ചോദ്യത്തിനു പ്രസക്തിയില്ല വരാനിരിക്കുന്ന നാളേക്ക് വേണ്ടി എന്തുണ്ട് ? അനീതിയുടെ ചവറ്റുകൊട്ടയായ ഭൂമിയിൽ പകരം വെക്കാൻ പുതിയ പുതിയ പുൽക്കൊടികൾ കണ്ണ്കൾ തുറന്നു. ചലനമറ്റ ആ ശരീരം ശക്തിയേറിയ തോളുകളിൽ പതുക്കെ പള്ളിക്കാട്ടിലേക്ക് നീങ്ങി. കാറികരയുന്ന കരച്ചിലുകൾക്ക് എന്ത് പ്രസക്തി? പള്ളിക്കാട്ടിലെ ആറടികുഴിയിലേക്ക് പ്രിയപെട്ടവരാൽ മണ്ണ് നിറക്കപ്പെട്ടു അപ്പോഴും അവസരം നഷ്ട്ടപെട്ട ചിലർ കണ്ണുകൾ നിറച്ചു അകലങ്ങളിൽ മാറ്റി നിർത്തപ്പെട്ടു... ഒടുക്കം വിജനമായ ശാന്തതയേറിയ പള്ളിക്കാട് തെക്കൻ കാറ്റിന്റെ ഇരമ്പലിൽ ഒന്നൂടെ തണുത്തു പകരം വെക്കാൻ ഇന്നവനില്ല..! അല്ലെങ്കിലും എന്തിനോ വേണ്ടി ഓടിയ ഓട്ടം ഒന്നവസാനിച്ചു എന്ന് കരുതിയാൽ മതി... എന്ത് നേടി..? തൽക്കാല ജീവിതം എന്ത് തന്നു.?
നേട്ടവും കോട്ടവും വിലയിരുത്താൻ ഒരു അവസാന പരീക്ഷണം മാത്രമായ് ആ സകൽപ്പ ആത്മാവും പറന്നകന്നു... ഓർമ്മകളുടെ വെള്ളിവെളിച്ചം ആ ശരീരത്തെ കൊണ്ടുനടന്ന ചിലവസ്തുക്കളിലും ആ ശരീരം കണ്ടസാന്നിധ്യത്തിലും ചിലരിൽ ഓർമ്മകളുടെ ഓളങ്ങൾ തഴുകിയത്രേ... കുറച്ചു പേരിലെക്കിലും അതങ്ങനെ നിലനിന്നു പോന്നു .....
പതിയെ പതിയെ അതും ഇല്ലാതായി കാലം പുതിയ ഓർമ്മകളോടെ അതിന്റെ സഞ്ചാരം തുടർന്ന്കൊണ്ടേയിരുന്നു.മാറ്റങ്ങൾക്ക് മാറ്റ്കൂട്ടിയ കാലം പുതുവസന്തങ്ങൾ മാറിമാറി കണ്ടു. തിരുച്ചു വരവില്ലാത്ത യാത്രയ്ക്ക് ഒരുങ്ങി പലരും വീണ്ടും തിരക്കിലായി ഓരോ ആഗ്രഹങ്ങളിലും മോഹങ്ങളിലും ചിന്തകളിലും അവർ അങ്ങനെ സ്വപ്‌നങ്ങൾ കണ്ടു...
(റാഫി റിപ്പൺ )
(റാഫി റിപ്പൺ )



No comments:
Post a Comment