പല പല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകള്‍ നീക്കി
അരളിച്ചെടിയുടെ ഇലതന്നടിയില്‍
അരുമാക്കിങ്ങിണിപോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാള്‍ സൂര്യനുദിച്ചുവരുമ്പോള്‍
വിടരും ചിറകുകള്‍ വീശി
പുറത്തുവന്നു അഴകുതുടിക്കും
പൂമ്പാറ്റത്തളിരായി.
വിടര്‍ന്നു വിലസും പനിനീര്‍പ്പൂവില്‍
പറന്നുപറ്റിയിരുന്നു.
പൂവില്‍തുളളും പൂവതുപോലെ
പൂന്തേനുണ്ടു കഴിഞ്ഞു.
ഈണത്തിൽ പാടിയകുട്ടികളും ഈണം പകർന്ന ഗുരുക്കൻമാരും ,പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമം ടീച്ചർ വിവരിച്ചപ്പോൾ വളരേ ശ്രദ്ദയോടെ കേട്ടിരിരിക്കുന്ന കൂട്ടുകാരുടെ മുഖംവും ഈ വരികളും കണ്ണീരോടെ ഓർക്കുന്നു,
ഇടക്കൊക്കെ ഈ വരികൾ ഒന്ന് മൂളിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സ്കൂളിൽ പോയിരുന്നു എന്ന് പറയുന്നേ അല്ലേ ,
ഇന്നലെ ഒരു സുഹൃത്ത് ഇത് whatsap groupil പാടി സത്യത്തിൽ അതിനു ശേഷം വല്ലാത്തൊരു വേദന ഇതിനൊക്കെ ആവും നൊസ്റ്റാൾജിയ എന്ന് പറയുന്നത് ലേ ?...,
റാഫി റിപ്പൺ

No comments:
Post a Comment